വർഗീയതക്കും തൊഴിലാളി വിരുദ്ധ നിലപാടിനുമെതിരെ യോജിക്കണം ^എളമരം കരീം

വർഗീയതക്കും തൊഴിലാളി വിരുദ്ധ നിലപാടിനുമെതിരെ യോജിക്കണം -എളമരം കരീം അടിമാലി: നവസാങ്കേതികവിദ്യ ഉപയോഗിച്ച് തൊഴിലാളികളെ ഉന്മൂലനം ചെയ്യുന്ന നിലപാടാണ് മുതലാളിത്തം സ്വീകരിക്കുന്നതെന്നും ഇതിനെതിരെ മുഴുവൻ തൊഴിലാളികളും യോജിച്ച് അണിനിരക്കണമെന്നും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനത്തിൽ േട്രഡ് യൂനിയൻ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്പത്ത് ഒരു ചെറുന്യൂനപക്ഷത്തിൽ കേന്ദ്രീകരിപ്പിക്കാനാണ് മുതലാളിത്തത്തി​െൻറ ശ്രമം. ഇത് വലിയ സാമ്പത്തിക അസമത്വമാണ് സൃഷ്ടിക്കുന്നത്. രാജ്യത്ത് ഒാരോ വർഷവും രണ്ടുകോടി വീതം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന നരേന്ദ്രമോദി വാഗ്ദാന ലംഘനം നടത്തിയെന്ന് മാത്രമല്ല, തൊഴിലവസരങ്ങൾ കുറക്കുകയുമാണ്. സ്ഥിരം തൊഴിലില്ലാതാക്കിയത് തൊഴിൽ മേഖല നേരിടാൻ പോകുന്ന വലിയ ഭീഷണിയാണ്. സംസ്ഥാന പ്രസിഡൻറ് ഇ. േപ്രംകുമാർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി സ്വാഗതം പറഞ്ഞു. TDG1 എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനത്തിൽ എളമരം കരീം പ്രഭാഷണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.