മറയൂർ: കാമുകന് മകളെ കാഴ്ചവെക്കാൻ ശ്രമിച്ച കേസിൽ യുവതിയും കാമുകനും പിടിയിൽ. തൃശൂർ ജില്ലയിലെ ഇടക്കുളം വലിയവീട്ടിൽ സന്തോഷ് (39), മറയൂർ സ്വദേശിനി 32കാരി എന്നിവരാണ് പിടിയിലായത്. സ്ത്രീയെ മറയൂർ ടൗണിൽനിന്നാണ് അറസ്റ്റ്ചെയ്തത്. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് സന്തോഷിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ കുന്നംകുളത്തുനിന്ന് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ജനുവരി 28, 29 തീയതികളിലാണ് സംഭവം. തൃശൂരിൽ ഹോം നഴ്സായ ഇവർ രണ്ടുമക്കളുടെ അമ്മയുമാണ്. സന്തോഷിെൻറ വീടിനടുത്താണ് ജോലിചെയ്തിരുന്നത്. ഇവിടെ െവച്ച് ഇരുവരും അടുപ്പത്തിലായി. തുടർന്ന് മകളെ മറയൂരിലെ ഹോസ്റ്റലിൽനിന്ന് വിളിച്ച് വടക്കാഞ്ചേരിയിൽ എത്തിച്ച യുവതി, കാമുകൻ സന്തോഷുമൊരുമിച്ച് വടക്കാഞ്ചേരിയിൽ ലോഡ്ജിൽ മുറിയെടുത്ത് അവിടെ കഴിയാൻ അവസരമൊരുക്കി. രണ്ടു ദിവസം മൂന്നുപേരും ഒരുമുറിയിൽ താമസിച്ചു. ജനുവരി 30ന് തിരികെ സ്കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ തിരക്കിയപ്പോഴാണ് അമ്മയുടെ സാന്നിധ്യത്തിൽ തന്നെ ഒരാൾ ഉപദ്രവിക്കാൻ ശ്രമിെച്ചന്ന് കുട്ടി വെളിപ്പെടുത്തിയത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെയും മറയൂർ പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് പോസ്കോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയുടെ സാന്നിധ്യത്തിലാണ് സന്തോഷ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് കുട്ടി ഇടുക്കി വനിത സെൽ എസ്.ഐ സുശീലക്കുമുന്നിൽ മൊഴിനൽകി. മറയൂർ എസ്.ഐ ജി. അജയകുമാർ, അഡീഷനൽ എസ്.ഐ ടി.ആർ. രാജൻ, സീനിയർ സി.പി.ഒമാരായ ടി.എം. അബ്ബാസ്, കവിത, ഉമേഷ് ഉണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വെള്ളിയാഴ്ച നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.