പി.കെ.വി വനിത ലൈബ്രറിയിൽ ബാലവേദി ശിൽപശാല

കിടങ്ങൂർ: പി.കെ.വി വനിത ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാലവേദി ശിൽപശാല ഏപ്രിൽ ഒന്നുമുതൽ 30വരെ ലൈബ്രറി ഹാളിൽ നടക്കും. കുട്ടികളുടെ വ്യകതിത്വവികസനത്തിന് പ്രാമുഖ്യം നൽകി പുതുമയാർന്ന പരിശീലന പരിപാടി വിനോദവും വിജ്ഞാനവും പകരും വിധമാണ് ഒരുക്കിയിരിക്കുന്നതെന്ന്് ഭാരവാഹികൾ പറഞ്ഞു. യോഗ, പ്രസംഗപരിശീലനം, വ്യകതിത്വവികസനം, പുസ്തകവായന, അപഗ്രഥനം, സമ്മേളനം സംഘടിപ്പിക്കൽ, പ്രമുഖ വ്യകതികളെ പരിചയപ്പെടൽ ആശയസംവാദം, കൈയെഴുത്തുമാസിക തയാറാക്കൽ, സാഹിത്യരചന, സാഹിത്യസദസ്സുകൾ, നാടകാവതരണം, പ്രശ്നോത്തരി, നൃത്തം, വിവിധ മത്സരങ്ങൾ തുടങ്ങി ഒട്ടേറെ ഇനങ്ങളിൽ പരിശീലനം നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9745993505.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.