വനിത കലക്​ടർ​െക്കതിരെ സി.പി.എം ജില്ല സെക്രട്ടറി

പത്തനംതിട്ട: വനിത കലക്ടർെക്കതിരെ രൂക്ഷവിമർശനവുമായി സി.പി.എം ജില്ല സെക്രട്ടറി. കലക്ടർക്ക് മാനസിക വൈകല്യമാണെന്നും മാനസിക വിഭ്രാന്തിയോടെയാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടർ അനുമതി നൽകിയില്ലെന്ന് ആരോപിച്ചാണ് കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. ഇതേ ആവശ്യം ഉന്നയിച്ച് നേരേത്ത റാന്നി താലൂക്ക് ഒാഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം െചയ്തതും ഉദയഭാനുവായിരുന്നു. അഹങ്കാരിയായ കലക്ടർ എന്നാണ് അന്ന് വിശേഷിപ്പിച്ചത്. എല്ലാം ഒറ്റക്ക് നടത്തിക്കളയാമെന്ന് കരുതേണ്ടതില്ലെന്നും വെറുതെ വിടില്ലെന്നും ബുധനാഴ്ച ഉദയഭാനു പറഞ്ഞു. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി പ്രകാരം കൊല്ലുമുള വില്ലേജിൽ ഭൂമി വിലയ്ക്ക് വാങ്ങുന്നതിൽ അഴിമതിയെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി നിർത്തിവെക്കാൻ കലക്ടർ നിർദേശം നൽകിയതെന്ന് പറയുന്നു. കലക്ടറുടെ നിർദേശം മറികടന്ന് ജില്ല ട്രൈബൽ ഓഫിസറും ഭരണകക്ഷി നേതാവും അനാവശ്യ ഇടപെടൽ നടത്തിയതായും വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകളിൽ പറയുന്നു. ജില്ലയിലെ 16 ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യാനായി വെച്ചൂച്ചിറയിലെ മണ്ണടിശാലയിൽ കണ്ടെത്തിയ നാലര ഏക്കർ ഭൂമിയിടപാടിൽ സുതാര്യത ഇെല്ലന്ന കാരണത്താലാണ് കലക്ടർ ആര്‍. ഗിരിജ മാർച്ച് 13ന് ഇതുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിർത്തിവെക്കാൻ ഉത്തരവ് നൽകിയത്. പുതുക്കിയ മാർഗനിർദേശപ്രകാരം വസ്തു ഉടമയുമായി കലക്ടർ നേരിട്ട് ചർച്ച നടത്തിയിരുന്നു. സർക്കാർ താരിഫ് വില നൽകാമെന്നും അറിയിച്ചു. എന്നാൽ, ഇടനിലക്കാർ മുഖേന നിശ്ചയിച്ച വിലയാണ് ആവശ്യപ്പെട്ടതേത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.