റേഷന്‍കട വാടകയും സെയില്‍സ്മാന് ശമ്പളവും നല്‍കണം

പത്തനംതിട്ട: റേഷന്‍ വ്യാപാരികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന പാക്കേജ് റദ്ദാക്കണമെന്നും കട വാടകയും സെയില്‍മാ​െൻറ ശമ്പളവും ഉള്‍പ്പെടുത്തി പുതിയ വേതന പാക്കേജ് പ്രഖ്യാപിക്കണമെന്നും ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്‍. ബാലന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മറ്റു തൊഴില്‍കൂടി ചെയ്യാന്‍ അവസരം ഉണ്ടാകുംവിധം റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പാര്‍ട്ട്‌ടൈം ആക്കണം. ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ഇ-പോസ് യന്ത്രത്തിലൂടെയുള്ള റേഷന്‍ വിതരണം സ്വാഗതാര്‍ഹമാണ്. എന്നാൽ, കാര്‍ഡ് ഉടമകളില്‍നിന്ന് ഒരു രൂപ വീതം വാങ്ങി റേഷന്‍ വ്യാപാരിക്ക് തുച്ഛമായ കൈകാര്യ ചെലവ് നല്‍കുന്നത് അംഗീകരിക്കില്ല. ഭക്ഷ്യമന്ത്രി തുടര്‍ച്ചയായി യോഗം വിളിച്ചുകൂട്ടി പ്രഖ്യാപനം നടത്തുന്നതല്ലാതെ ഉത്തരവിറക്കുന്നില്ല. റേഷന്‍ കടകള്‍ കുടുംബശ്രീയെയോ, മാവേലി സ്റ്റോറിനെയോ ഏല്‍പിക്കുമെന്നു ഭീഷണിപ്പെടുത്തി റേഷന്‍ വ്യാപാരികളെ വിരട്ടാന്‍ നോക്കേണ്ട. മുന്‍ സര്‍ക്കാര്‍ തുടക്കം എന്ന നിലയില്‍ 22 കടകളില്‍ കമ്പ്യൂട്ടര്‍വത്കരണം നടത്തിയപ്പോള്‍ 25,000 രൂപ കട ഉടമകള്‍ക്ക് ലഭിച്ചിരുന്നു. ഇടതു സര്‍ക്കാര്‍ അത് 16,000 രൂപയായി വെട്ടിക്കുറച്ചു. ഇ-പോസ് മെഷീന്‍ തകരാറിലായാല്‍ കട ഉടമകളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള ഉത്തരവ് അംഗീകരിക്കില്ല. ഭക്ഷ്യവകുപ്പു തയാറാക്കിയ പുതിയ മുന്‍ഗണനപട്ടിക കേന്ദ്ര സര്‍ക്കാറിനു നല്‍കി അംഗീകാരം വാങ്ങണം. നിലവിലെ മുന്‍ഗണനപ്പട്ടികയില്‍നിന്ന് നാലുലക്ഷം അനര്‍ഹരെ നീക്കം ചെയ്ത ഒഴിവില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തണം. നീക്കം ചെയ്ത അനര്‍ഹരുടെ പേരുകള്‍ ഇ-പോസ് മെഷീനില്‍നിന്ന് നീക്കം ചെയ്യണം. മറ്റു താലൂക്കുകളില്‍നിന്ന് സറണ്ടര്‍, നോണ്‍ റിന്യൂവല്‍, നോണ്‍ ഇന്‍ക്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.