കോട്ടയം: നാഷനലിസ്റ്റ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറായി അനീഷ് ഇരട്ടയാനിയെ നാഷനലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് നോമിനേറ്റ് ചെയ്തു. കോട്ടയത്ത് ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് നാമനിർേദശം. വൈസ് ചെയർമാൻ ജോസ് പന്തപ്പള്ളിയുടെ അധ്യക്ഷതയിൽ എം.എൻ. ഗിരി, ബിജി മണ്ഡപം, കെ.ജി. വിജയകുമാരൻ നായർ, ഷാജി, ഡോ. ജോർജ് താളനാനി, വള്ളിക്കോട് കൃഷ്ണകുമാർ, കെന്നടി കരിമ്പിൻകാലായിൽ, ജയിംസ് കുന്നപ്പള്ളി, സന്തോഷ് മാത്യു, ബിനുമോൻ, പദ്മകുമാരി, ബിജു നാരായണൻ, സുനിൽ കാട്ടാക്കട, ബിബിൻ കട്ടപ്പന, അയ്യൂബ് മേലേടത്ത്, മുകുന്ദൻ ഇരിക്കൂർ, ഉഷ ജയകുമാർ, കരുണാകരൻ നായർ, ഗോപാലൻ മൂലാടി, സുധീഷ് നായർ, ജോണി ജോർജ്, അജി അറുമാനൂർ, ഗീത ബാലചന്ദ്രൻ, ബൈജു വടക്കേമുറി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.