കോട്ടയം: റബർ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം രൂപവത്കരിച്ച റബർ ടാസ്ക് ഫോഴ്സ് ആശയങ്ങളും നിർേദശങ്ങളും തേടുന്നു. റബർ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഹ്രസ്വകാലാടിസ്ഥാനത്തിൽ പരിഹാരങ്ങൾ നിർേദശിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ലോക വ്യാപാരസംഘടന(ഡബ്ല്യു.ടി.ഒ)യുടെ പ്രസക്തനിയമങ്ങൾ, ഇതര വ്യാപാരകരാറുകൾ, സർക്കാറിെൻറ ധനനയങ്ങൾ, മറ്റു പ്രസക്തനിയമങ്ങൾ, റബർ മേഖലയിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്ത് റബർ നയം രൂപവത്കരിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ www.rubberboard.org.in എന്ന ബോർഡ് വെബ്സൈറ്റിൽ ലഭ്യമാണ്. കേരള ചീഫ് സെക്രട്ടറി ചെയർമാനും ത്രിപുര ചീഫ് സെക്രട്ടറി കോ ചെയർമാനുമായ സമിതിയിൽ റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ മെംബർ കൺവീനറാണ്. കേന്ദ്ര വാണിജ്യ ജോ. സെക്രട്ടറി, ഡയറക്ടർ, ഡിപ്പാർട്മെൻറ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് െപ്രാമോഷനിലെ ജോ. സെക്രട്ടറി എന്നിവരോടൊപ്പം ത്രിപുര, കേരള സംസ്ഥാന സർക്കാറുകളിൽനിന്നുള്ള ഓരോ പ്രതിനിധിയും അംഗങ്ങളായിരിക്കും. മുൻ റബർ െപ്രാഡക്ഷൻ കമീഷണറും ഐ.എൽ.എഫ്.എസ് എക്സിക്യൂട്ടിവ് ഡയറക്ടറുമായിരുന്ന ഡോ. എ.കെ. കൃഷ്ണകുമാറാണ് സാേങ്കതിക വിദഗ്ധൻ. ആശയങ്ങളും നിർേദശങ്ങളും anita.karn@nic.in, ms.banerjee67@nic.in, planning@rubberboard.org.in എന്നീ വിലാസങ്ങളിലേക്ക് ഏപ്രിൽ 12നുമുമ്പ് ഇ-മെയിലായി അയക്കാം. നിർേദശങ്ങൾ മെംബർ കൺവീനർ, ടാസ്ക് ഫോഴ്സ് ഓൺ റബർ സെക്ടർ, കെയർ ഓഫ് പ്ലാനിങ് ഡിവിഷൻ, ഹെഡ് ഓഫിസ്, റബർ ബോർഡ്, കോട്ടയം, കേരള -686002 എന്ന വിലാസത്തിലേക്ക് നേരിട്ട് അയക്കുകയോ കോട്ടയത്തെ റബർ ബോർഡ് ഹെഡ് ഓഫിസിലെ പ്ലാനിങ് ഡിവിഷനിൽ ഓഫിസ് സമയത്ത് നേരിട്ട് നൽകുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.