മറയൂർ: മറയൂർ മലനിരകളിലെ കാന്തല്ലൂരിൽ സമൃദ്ധമായി വിളഞ്ഞിരുന്ന സ്േട്രാബറി പഴങ്ങൾ വീണ്ടും നിറക്കാഴ്ചയൊരുക്കുന്നു. പ്രതികൂല കാലാവസ്ഥയിലും വിപണനരംഗത്തുണ്ടായ പാളിച്ചയിലും മുടങ്ങിയ സ്ട്രോബറി കൃഷി വീണ്ടും രണ്ടു വർഷത്തിന് ശേഷമാണ് വിളവെടുപ്പിന് പാകമായത്. കാന്തല്ലൂരിൽ കൃഷിഭവൻ മുഖേന വിതരണം ചെയ്ത തൈകളിൽനിന്നാണ് ഇപ്പോൾ വിളവെടുപ്പ് ആരംഭിച്ചിട്ടുള്ളത്. കാന്തല്ലൂർ വെട്ടുകാട് സ്വദേശി വാഴയിൽ വീട്ടിൽ ഷിൽജുവിെൻറ പുരയിടത്തിൽ 2,500ലേറെ സ്േട്രാബറി ചെടികളിലാണ് ചുവചുവപ്പൻ പഴങ്ങളുമായി വിളവെടുക്കുന്നത്. സുകുവിെൻറയടക്കം വേറെയും കൃഷിയിടങ്ങളിൽ സ്ട്രോബറി വിളഞ്ഞുനിൽക്കുന്നു. സ്േട്രാബറി ചെടികളിൽനിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ അഞ്ച് കിലോ പഴങ്ങൾ ലഭിക്കും. നല്ല തണുപ്പും നൂൽമഴയുമാണ് സ്േട്രാബറി കൃഷിക്ക് അനുയോജ്യ കാലാവസ്ഥ. രണ്ടുവർഷം മുമ്പ് കൃഷിയിൽനിന്ന് പിന്തിരിഞ്ഞ കർഷകർ, 2017-18ലെ സംസ്ഥാന ഹോർട്ടികൾച്ചർ മിഷെൻറ സ്േട്രാബറി കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായാണ് കൃഷി കാന്തല്ലൂർ, വട്ടവട മേഖലയിൽ വീണ്ടും സജീവമായത്. പരീക്ഷക്കാലം അവസാനിച്ച് സഞ്ചാരികൾ എത്തുന്നതോടെ വിളവെടുക്കുന്ന സ്േട്രാബറി പഴങ്ങൾ പൂർണമായും വിൽപന നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കാന്തല്ലൂരിലെ കർഷകർ. കൃഷി ആരംഭിച്ച് മൂന്നാം മാസത്തിൽ തുടങ്ങുന്ന വിളവെടുപ്പ് ആറുമാസം മുതൽ എട്ടുമാസംവരെ തുടരാം. സ്േട്രാബറി പഴങ്ങളുടെ സംസ്കരണം, മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം എന്നിവയിൽ പരിശീലനം കർഷകർക്ക് നൽകിയാൽ ലാഭകരമായ കൃഷിയായി സ്േട്രാബറിയെ നിലനിർത്താൻ സാധിക്കും. ഫോേട്ടാ ക്യാപ്ഷൻ TDG1 കാന്തല്ലൂർ വെട്ടുകാട് സുകുവിെൻറ വിളവെടുപ്പ് ആരംഭിച്ച സ്ട്രോബറി തോട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.