ലഹരി കുറ്റകൃത്യങ്ങൾ തടയാൻ കേരള^തമിഴ്​നാട് പൊലീസ് സംയുക്ത നീക്കം

ലഹരി കുറ്റകൃത്യങ്ങൾ തടയാൻ കേരള-തമിഴ്നാട് പൊലീസ് സംയുക്ത നീക്കം കുമളി: ഇരുസംസ്ഥാനങ്ങൾക്കും തലവേദനയായ ലഹരിമരുന്ന് കടത്തും കുറ്റകൃത്യങ്ങളും തടയാൻ ഒരുമിച്ചുനീങ്ങാൻ തേക്കടിയിൽ നടന്ന കേരള-തമിഴ്നാട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിൽനിന്ന് തമിഴ്നാട്ടിൽ എത്തിക്കുന്ന കഞ്ചാവ് അതിർത്തി ജില്ലയായ തേനിയിൽ സംഭരിച്ചശേഷമാണ് കേരളത്തിലേക്ക് കടത്തുന്നത്. ഇത് തടയുന്നതിനൊപ്പം മറ്റു ലഹരി മരുന്നുകൾ, സംസ്ഥാന അതിർത്തിയിലെ വനമേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന ചാരായം വാറ്റ് എന്നിവ തടയാനും യോഗത്തിൽ തീരുമാനമായി. ഇടുക്കി എസ്.പി വേണുഗോപാൽ, തേനി എസ്.പി ഭാസ്കരൻ, ഡിവൈ.എസ്.പിമാരായ രാജ്മോഹൻ, ഷാജഹാൻ, ആൻറണി, മോഹൻദാസ്, സന്തോഷ്കുമാർ, വിൻെസൻറ് മാത്യു, കമ്പം ഇൻസ്പെക്ടർ അൽഫോൻസ് രാജ് തുടങ്ങിയവർ പങ്കെടുത്തു. ഇരുസംസ്ഥാനങ്ങളിലും കുറ്റകൃത്യം നടത്തി ഒളിവിൽ താമസിക്കുന്നവരെ പിടികൂടാനും അതിർത്തിയിൽ സംയുക്ത റെയ്ഡ് നടത്താനും യോഗം തീരുമാനിച്ചു. കേരളത്തിൽ നിരോധിച്ച കീടനാശിനികൾ തമിഴ്നാട്ടിൽനിന്ന് കടത്തികൊണ്ടുവരുന്നതും ഏലക്ക, വനവിഭവങ്ങൾ തമിഴ്നാട്ടിലേക്ക് കടത്തുന്നതും തടയും. മൂന്നുമാസത്തിലൊരിക്കൽ തീരുമാനിച്ച സംയുക്ത യോഗം അടുത്ത പ്രാവശ്യം തേനി ജില്ലയിലെ ഉത്തമപാളയത്ത് ചേരാനും തീരുമാനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.