നെടുങ്കണ്ടം: പപ്പിനിമെട്ടിനെ പച്ചപ്പരവതാനിയുടുപ്പിച്ച് പടുത്തുയർത്തിയ 'ഹരിതമെട്ട്' പാർക്കും വാനനിരീക്ഷണ കേന്ദ്രവും ആർക്കും വേണ്ടാതെ അനാഥമായി. ഇപ്പോൾ ഇവിടം സാമൂഹികവിരുദ്ധരുടെ താവളം. നെടുങ്കണ്ടം ടൗണിനോട് ചേർന്ന് ഗവ. യു.പി സ്കൂളിനും ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനും നടുവിലാണ് പിന്നീട് 'സഹ്യദർശൻ പാർക്ക്' ആയി മാറിയ ഹരിതമെട്ട്. പഞ്ചായത്ത് യു.പി സ്കൂൾ 50ാം വാർഷികം നെടുങ്കണ്ടം പഞ്ചായത്ത് ഭരണ സമിതിയുടെ അഞ്ചാം വാർഷികം, സർക്കാറിെൻറ നാലാം വാർഷികം എന്നീ സംയുക്ത ആഘോഷങ്ങളുടെ ഭാഗമായി 2010 േമയ് 22ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് നാടിന് സമർപ്പിച്ചതായിരുന്നു സ്കൂൾ പാർക്കും വാനനിരീക്ഷണ കേന്ദ്രവും. 2012ൽ മാറിവന്ന പഞ്ചായത്ത് ഭരണസമിതി 'സഹ്യദർശൻ പാർക്ക്' എന്ന് പേരിട്ടു. നെടുങ്കണ്ടം പഞ്ചായത്ത് ഭരണക്കാർ നിർമാണത്തിെൻറ പേരിൽ ലക്ഷങ്ങൾ മുടക്കിയതിന് പുറമെ ഉദ്ഘാടന മാമാങ്കവും നടത്തിയ പാർക്കിനാണ് ഇൗ ദുഃസ്ഥിതി. 2010ൽ എം.ജി യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാജൻ ഗുരുക്കളാണ് സ്കൂൾ പാർക്കിെൻറയും വാനനിരീക്ഷണ കേന്ദ്രത്തിെൻറയും ഉദ്ഘാടനം നിർവഹിച്ചത്. 2012ൽ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച സഹ്യദർശൻ പാർക്ക് പി.ടി. തോമസ് എം.പിയാണ് ഉദ്ഘാടനം ചെയ്തത്. വൈകാതെതന്നെ സാമൂഹികവിരുദ്ധർ കൈയേറി തല്ലിത്തകർത്ത് തരിപ്പണമാക്കി . രണ്ട് തവണയും ഉദ്ഘാടനം കെങ്കേമമായാണ് നടന്നത്. തേക്കടിയിലും മൂന്നാറിലും രാമക്കൽമേട്ടിലും എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇടത്താവളമായ നെടുങ്കണ്ടത്ത് എത്തിയാൽ വലിയ കാഴ്ചയായിരുന്നു സഹ്യദർശൻ. നെടുങ്കണ്ടം നിവാസികൾക്ക് സന്ധ്യയിൽ കുളിർക്കാറ്റേറ്റ് വിശ്രമിക്കാനും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ആകാശക്കാഴ്ചകൾ കാണാനും അവസരമൊരുക്കി മുൾപ്പടർപ്പുകളും കമ്യൂണിസ്റ്റ് പച്ചയും വെട്ടിത്തെളിച്ച മൊട്ടക്കുന്നിെൻറ മുകളിലേക്ക് നടപ്പുവഴിയും രണ്ട് നിലകളിലായി വാച്ച് ടവറും ദൂരദർശിനിയും സ്ഥാപിച്ചിരുന്നു. ആകാശക്കാഴ്ചകൾക്ക് പുറമേ, വിവിധ സ്ഥലങ്ങളുടെ ദൃശ്യങ്ങളും ദൂരദർശിനിയിലൂടെ കാണാമായിരുന്നു. സെൻററിലെത്തുന്നവർക്ക് വിശ്രമിക്കാൻ ചാരുെബഞ്ചുകളും കുട്ടികൾക്കായി വിവിധ വിനോദ ഉപാധികളും ഒപ്പം എല്ലാവിധ സാധനങ്ങളും ലഭ്യമാക്കുന്ന മിനി സൂപ്പർ മാർക്കറ്റും പ്രവർത്തനം ആരംഭിച്ചു. എന്നാൽ, ഗേറ്റും ഷട്ടറുകളും ടോയ്ലറ്റും കതകുകളും തല്ലിത്തകർക്കപ്പെട്ടു. വയറിങ്ങും സ്വിച്ച് ബോർഡും തകർത്തു. ആരുമില്ല ചോദിക്കാൻ. പഞ്ചായത്ത് അധികൃതരാകെട്ട കണ്ണടച്ചിരിക്കുന്നു. പൊതുപണിമുടക്ക് വിജയിപ്പിക്കണം -ഐക്യ േട്രഡ് യൂനിയൻ ചെറുതോണി: തൊഴിലാളികളെ േദ്രാഹിക്കുന്ന കേന്ദ്ര സർക്കാർ ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ ഒന്നിന് അർധരാത്രി മുതൽ രണ്ടിന് വൈകീട്ട് ഏഴുവരെ ദേശീയതലത്തിൽ നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാൻ ചെറുതോണി രാജീവ് ഭവനിൽ ചേർന്ന ഐക്യ ട്രേഡ് യൂനിയൻ മേഖല കമ്മിറ്റി യോഗം തീരുമാനിച്ചു. 31ന് വൈകീട്ട് അഞ്ചിന് ചെറുതോണി കഞ്ഞിക്കുഴി, മുരിക്കാശ്ശേരി, തങ്കമണി കേന്ദ്രങ്ങളിൽ പ്രകടനങ്ങളും പൊതുയോഗവും നടത്തും. ഐ.എൻ.ടി.യു.സി സംഘടന സമിതി അംഗം എ.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് എം.കെ. പ്രിയൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു മേഖല ഭാരവാഹികളായ കെ.ഐ. അലി, ജി. നാരായണൻനായർ, കെ.ടി.യു.സി-എം ജില്ല പ്രസിഡൻറ് ജോർജ് അമ്പഴം, വിവിധ േട്രഡ് യൂനിയൻ ഭാരവാഹികളായ കെ.എം. ജലാലുദ്ദീൻ, എസ്. രാജീവ്, എൻ. പുരുഷോത്തമൻ, പി.സി. ജോസഫ്, ശശി കണ്ണിയാലി, ഇ.പി. അശോകൻ, ജോബി ജോർജ്, ഇ.പി. നാസർ, വി.കെ. ലീല തുടങ്ങിയവർ സംസാരിച്ചു. നവാഗത സാഹിത്യ ക്യാമ്പ്: എഴുത്തുകൂട്ടം കുമളിയിൽ കുമളി: സംസ്ഥാന ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ നവാഗത സാഹിത്യ ക്യാമ്പ് എഴുത്തുകൂട്ടം കുമളി ഹോളി ഡേ ഹോമിൽ 30, 31 തീയതികളിൽ നടക്കും. കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 60 നവാഗത എഴുത്തുകാർ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിക്കും. ജില്ല പ്രസിഡൻറ് ആർ. തിലകൻ, നേതാക്കളായ പി. അപ്പുക്കുട്ടൻ, ചവറ കെ.എസ്. പിള്ള, കെ.എം. ബാബു, ജോസ് കോനാട്ട് തുടങ്ങി നിരവധി പേർ പങ്കെടുക്കും. ക്യാമ്പിെൻറ ഭാഗമായി 'നാടകത്തിെൻറ സമകാലികത', 'എഴുത്തും പ്രതിരോധവും', 'കവിതയും വർത്തമാനവും' തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. 31ന് നടക്കുന്ന സമാപന സമ്മേളനത്തിൽ 'നോവൽ രചനയുടെ രസതന്ത്രം' സാഹിത്യകാരൻ പെരുമാൾ മുരുകൻ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.