മൂന്നാര്‍: കുറിഞ്ഞിക്കാലം അരികിലെത്തി നില്‍ക്കേ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ മൂന്നാർ മേഖലയിൽ നിര്‍മാണം വ്യാപകം. കലക്ടറുടെയും റവന്യൂ വകുപ്പിെൻറയും എന്‍.ഒ.സി ഇല്ലാതെയാണ് വ്യക്തികള്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്തുന്നത്. അതീവ ലോല പരിസ്ഥിതി പ്രദേശങ്ങളുടെ പട്ടികയിലെ പള്ളിവാസലിൽ അനധികൃത ബഹുനില കെട്ടിടം ഉയരുന്നു. കെട്ടിട നിര്‍മാണം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാലുതവണ റവന്യൂ വകുപ്പ് കെട്ടിട നിര്‍മാണത്തിന് സ്റ്റോപ് മെമ്മോ നല്‍കി. എന്നിട്ടും വിലക്ക് ലംഘിച്ച് നിര്‍മാണം തുടര്‍ന്നതോടെ സ്ഥലത്തെത്തിയ റവന്യൂ സംഘം തടഞ്ഞു. അനധികൃത നിര്‍മാണങ്ങള്‍ക്ക് വിലക്കുള്ള പള്ളിവാസല്‍ വില്ലേജ് ഓഫിസിന് സമീപവും കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85ന് സമീപവും ബഹുനില കെട്ടിടത്തിെൻറ നിര്‍മാണം നടക്കുന്നു. ഏഴ് നിലകളിലായി 50 മുറികളുള്ള വലിയ കെട്ടിടത്തിെൻറ നിര്‍മാണം വിലക്കുകള്‍ മറികടന്നാണെന്നും കെട്ടിട ഉടമക്കെതിരെ നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെയായിരുന്നു നിര്‍മാണം. സ്‌പെഷല്‍ തഹസില്‍ദാര്‍ ശ്രീകുമാറിെൻറ നേതൃത്വത്തിലാണ് അനധികൃത നിർമാണങ്ങൾ കണ്ടെത്തി നടപടിയെടുക്കുന്നത്. വില്ലേജ് ഓഫിസര്‍ കെ.കെ. വര്‍ഗീസ് കുട്ടി, വില്ലേജ് അസി. എം.ഇ. സിബി, എസ്.എസ്. ഷൈന്‍, ഭൂസംരക്ഷണ സേന അംഗങ്ങളായ എന്‍. വിജയകുമാര്‍, വി.ടി. നടരാജന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനൂപ് ദേവസ്യ, ജയേഷ്, മദനന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.