ക്രൈസ്​തവ വിശ്വാസികൾ ഒാശാന ഞായർ ആഘോഷിച്ചു; പീഡാനുഭവ വാരാചരണത്തിന്​ തുടക്കമായി

കോട്ടയം: കുരുത്തോലകളുമായി ൈക്രസ്തവ വിശ്വാസികൾ ഓശാന ഞായറിനെ വരവേറ്റു. ഇതോടെ, പീഡാനുഭവ വാരാചരണത്തിനും തുടക്കമായി. യേശുവി​െൻറ ജറൂസലം പ്രവേശനത്തി​െൻറ ഓർമപുതുക്കിയാണ് ഓശാന ഞായർ ആഘോഷിച്ചത്. കഴുതപ്പുറത്തേറിയുള്ള രാജകീയ പ്രവേശനത്തെ ഈന്തപ്പന ഓലകളും സൈഫിൻ കൊമ്പുകളും ഉയർത്തി സ്വീകരിച്ചതി​െൻറ ഓർമ പുതുക്കിയായിരുന്നു കുരുത്തോല പെരുന്നാൾ എന്നുകൂടി അറിയപ്പെടുന്ന ഓശാന ഞായർ ആചരിച്ചത്. പള്ളികളിൽ കുർബാനക്കൊപ്പം ഓശാന തിരുക്കർമങ്ങളും നടന്നു. തുടർന്ന് പള്ളികൾ ചുറ്റി നടത്തിയ കുരുത്തോല പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ക്രിസ്തുവി​െൻറ പീഡാനുഭവത്തി​െൻറയും കുരിശുമരണത്തി​െൻറയും ഓർമകൾ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും തുടക്കമായി. അന്ത്യ അത്താഴത്തി​െൻറ ഭാഗമായ പെസഹ വ്യാഴാഴ്ചയും പ്രത്യേക തിരുക്കർമങ്ങളും പള്ളികളിൽ നടക്കും. പള്ളികളിൽ കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. പിറ്റേന്ന് കുരിശുമരണത്തി​െൻറ ഓർമകൾ പുതുക്കുന്ന ദുഃഖവെള്ളിയാണ്. പള്ളികളിൽ പീഡാനുഭവ വായനകളും കുരിശി​െൻറവഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും. ദുഃഖവെള്ളിയാഴ്ച അറുനൂറ്റിമംഗലം മലകയറ്റപള്ളി, വാഗമൺ കുരിശുമല, അരുവിത്തുറ വല്യച്ചൻ മല എന്നിവിടങ്ങളിലേക്ക് വിശ്വാസികൾ പരിഹാര പ്രദക്ഷിണം നടക്കും. ആശീർവദിച്ച കുരുത്തോല വീടുകളിലും സ്ഥാപനങ്ങളിലും രക്ഷയുടെ അടയാളമായി പ്രതിഷ്ഠിക്കും. ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും കോട്ടയം ക്രിസ്തുരാജ കത്ത്രീഡലിൽ ആർച്ച് ബിഷപ് മാർ മാത്യു മൂലേക്കാട്ടും പാലാ സ​െൻറ് തോമസ് കത്ത്രീഡലിൽ മാർ ജോസഫ് കല്ലറങ്ങാട്ടും കാഞ്ഞിരപ്പള്ളി സ​െൻറ് ഡൊമിനിക്സ് കത്ത്രീഡലിൽ മാർ േജാസ് പുളിക്കലും ഒാശാന തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ചു. വിജയപുരം രൂപതയുടെ വിമലഗിരി കത്ത്രീഡലിൽ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ, മണർകാട് സ​െൻറ് മേരീസ് യാക്കോബായ സുറിയാനി കത്ത്രീഡലിൽ കുര്യാേക്കാസ് മാർ ഇൗവാനിയോസ്, കോട്ടയം പഴയ സെമിനാരിയിൽ മാർ മാത്യൂസ് തേവോദോസിയോസും പാമ്പാടി സ​െൻറ് ജോൺസ് കത്ത്രീഡലിൽ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. അതിരമ്പുഴ സ​െൻറ് മേരീസ് ഫൊറോന പള്ളി, നാൽപാത്തിമല സ​െൻറ് തോമസ് പള്ളി, കോട്ടയം ക്രിസ്തുരാജ കത്ത്രീഡൽ, തെള്ളകം സ​െൻറ് ജോസഫ്സ് പുഷ്പഗിരി പള്ളി, കുമരകം ആറ്റാമംഗലം സ​െൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളി, വടവാതൂർ സ​െൻറ് തോമസ് ദേവാലയം, മീനടം സ​െൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളി, കോട്ടയം യരുശലേം മാർത്തോമ പള്ളി എന്നിവിടങ്ങളിൽ കുരുത്തോല പ്രദക്ഷിണം, വിശുദ്ധ കുർബാന, സന്ദേശം എന്നിവ നടന്നു. ഡിജിറ്റൽ മലയാളി ഡോട്ട് കോം ഉദ്ഘാടനം കോട്ടയം: സമ്പൂര്‍ണ ഡിജിറ്റല്‍ ഓണ്‍ലൈന്‍ പത്രമായ ഡിജിറ്റല്‍ മലയാളി ഡോട്ട്‌ കോം ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. കോട്ടയം പ്രസ് ക്ലബ് ഹാളിൽ ചേർന്ന യോഗത്തിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ അധ്യക്ഷതവഹിച്ചു. മോന്‍സ് ജോസഫ് എ.എൽ.എ സ്വിച്ചോണ്‍ കർമവും സി.പി.എം ജില്ല സെക്രട്ടറി വി.എന്‍. വാസവന്‍ ലോഗോ പ്രകാശനവും നിർവഹിച്ചു. എ.െഎ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റല്‍ മലയാളി സ്ഥാപകനും പ്രവാസി മാധ്യമ പ്രവര്‍ത്തകനുമായ അന്തരിച്ച വി.എം. സതീഷ് അനുസ്മരണം എം.ജി യൂനിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ഇൻറര്‍നാഷനല്‍ ഡയറക്ടര്‍ ഡോ.കെ.എം. സീതി നടത്തി. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സെക്രട്ടറി ഷാലു മാത്യു, സംസ്ഥാന കമ്മിറ്റി അംഗം ടി.പി. പ്രശാന്ത്, പ്രസ് ക്ലബ് സെക്രട്ടറി എസ്. സനിൽകുമാർ, യു.എ.ഇ മലയാളി മാധ്യമ കൂട്ടായ്മ പ്രതിനിധി ബിജു ആബേൽ ജേക്കബ്, സി.പി.എം ഇത്തിത്താനം ലോക്കൽ സെക്രട്ടറി എം.എൻ. മുരളീധരൻ നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.