അടിമാലി: ഭരിക്കുന്ന സർക്കാറിെൻറ ഇംഗിതത്തിനനുസരിച്ച് നിയമത്തെ വളച്ചൊടിക്കുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥരെന്ന് മന്ത്രി എം.എം. മണി. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണമെന്നും അതനുസരിച്ചാകണം പൊലീസിെൻറ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു. പൊലീസ് ഓഫിസേഴ്സ് അസോസിയേഷെൻറ ഇടുക്കി ജില്ല സമ്മേളനം അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് തന്നെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി എടുത്തുപറഞ്ഞായിരുന്നു മന്ത്രി പ്രസംഗം തുടങ്ങിയത്. തന്നെ അറസ്റ്റ് ചെയ്തവരുടെ മുന്നിൽ നിന്നാണ് സംസാരിക്കുന്നത്. കാര്യങ്ങൾ മനസ്സിലാക്കി നിയമം നടപ്പാക്കുന്നവരാകണം നിങ്ങൾ. 30 വർഷം മുമ്പ് നടന്ന സംഭവം കുത്തിയിളക്കി തന്നെ അറസ്റ്റ് ചെയ്തത് അനീതിയായിരുന്നെന്ന് മണി പറഞ്ഞു. നിരപരാധിയാണ് താനെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ, അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയുമാണുണ്ടായത്. കോടതി കുറ്റമുക്തനാക്കി. മുൻവൈരാഗ്യം വെച്ച് ഇടതുസർക്കാർ രാഷ്ട്രീയ പ്രതിയോഗികളെയോ ഉദ്യോഗസ്ഥരെയോ പീഡിപ്പിക്കില്ല. പൊലീസ് നീതിയാണ് നടപ്പാക്കേണ്ടത്. അല്ലാതെ രാഷ്ട്രീയസമ്മർദം നടപ്പാക്കുകയല്ല വേണ്ടത്. വെറുതെ മന്ത്രിയായ ആളല്ല താൻ. അടിയന്തരാവസ്ഥക്കാലത്ത് അടിമാലി പൊലീസ് സ്റ്റേഷനിൽ 13ദിവസം വിലങ്ങുെവച്ച് കിടത്തിയിട്ടുണ്ട്. പൊലീസുകാരാൽ ഏറ്റവുമധികം വേട്ടയാടപ്പെട്ട താൻ തന്നെ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷെൻറ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് നിയോഗമാണെന്നും മണി പറഞ്ഞു. അസോസിയേഷൻ ജില്ല പ്രസിഡൻറ് എ.കെ. റഷീദ് അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. കെ.ജി. പ്രകാശ്, സി.ആർ. ബിജു, ഇ.ജി. മനോജ് കുമാർ, തൊടുപുഴ ഡിവൈ.എസ്.പി എ.എൻ. പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.