ഇലവീഴാപൂഞ്ചിറ പദ്ധതിയില്‍നിന്ന് കുടിവെള്ള വിതരണം നടത്തും -ജോസ് കെ. മാണി എം.പി ഇലവീഴാപൂഞ്ചിറ ഡാം പദ്ധതിയുടെ രണ്ടാം ഘട്ടമായി കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുമെന്ന് ജോസ് കെ. മാണി എം.പി. മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റിദ്ധാരണെകാണ്ടാണ്. റവന്യൂ ഭൂമിയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അതിനാൽ ഈ ജലസേചന കേന്ദ്രങ്ങള്‍ പണി പൂര്‍ത്തിയാക്കി കലക്ടർക്ക് കൈമാറിയിരിക്കുകയാണ്. ഇറിഗേഷൻ വകുപ്പും വാട്ടര്‍ അതോറിറ്റിയും മറ്റു നടപടികള്‍ തീര്‍ക്കുന്ന മുറക്ക് ജലവിതരണം നടത്താൻ കഴിയും. ഇതിന് തടസ്സങ്ങളൊന്നുമില്ല. മറ്റ് ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ട്രീറ്റ്മെൻറ് പ്ലാൻറുകൾ അടക്കമുള്ള സൗകര്യവും ഇവിടെ ഒരുക്കേണ്ടതുണ്ട്. ഇതിനുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.