പത്തനംതിട്ട: കടമ്മനിട്ട രാമകൃഷ്ണൻ ദിനാചരണവും അദ്ദേഹത്തിെൻറ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരവിതരണവും ഇൗ മാസം 31ന് കടമ്മനിട്ട സ്മൃതിമണ്ഡപത്തിൽ നടക്കും. കന്നട കവിയും കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡൻറുമായ ചന്ദ്രശേഖര കമ്പാറിനാണ് പുരസ്കാരം. വൈകീട്ട് നാലിന് നടക്കുന്ന അവാർഡുദാന ചടങ്ങിൽ കടമ്മനിട്ട ഫൗണ്ടേഷൻ പ്രസിഡൻറ് എം.എ. ബേബി അധ്യക്ഷതവഹിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രഭാവർമ അനുസ്മരണ പ്രഭാഷണം നടത്തും. രാവിലെ ഒമ്പതിന് ശാന്തമ്മ രാമകൃഷ്ണൻ സ്മൃതിമണ്ഡപത്തിൽ ദീപം തെളിക്കും. 10 മുതൽ കാവ്യാലാപനം, കാവ്യരചന, ചിത്രരചന മത്സരങ്ങളും ഉച്ചക്ക് 1.30ന് കാവ്യാർച്ചനയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.