ഇന്ന്​ ഒാശാന ഞായർ

കോട്ടയം: യേശുക്രിസ്തുവി​െൻറ ജറൂസലമിലേക്കുള്ള രാജകീയ പ്രവേശനത്തി​െൻറ ഒാർമപുതുക്കി ഇന്ന് ഒാശാന. ഞായറാഴ്ച ദേവാലയങ്ങളിൽ കുരുത്തോല വെെഞ്ചരിപ്പ്, പ്രദക്ഷിണം, പ്രത്യേക പ്രാർഥന ശുശ്രൂഷകൾ എന്നിവ നടക്കും. വിനയത്തി​െൻറയും സഹനത്തി​െൻറയും മാതൃകകാട്ടി കഴുതക്കുട്ടിയുടെ പുറത്തുള്ള യേശുവി​െൻറ യാത്രയെ അനുസ്മരിച്ചാണ് ക്രൈസ്തവർ ഒാശാന ഞായർ (കുരുത്തോല പെരുന്നാൾ) ആചരിക്കുന്നത്. ജറൂസലമിലേക്ക് ജനം സൈത്തിന്‍ കൊമ്പുകളും ജയ്‌ വിളികളുമായി യേശുവിനെ വരവേറ്റതി​െൻറ ഒാർമകളുണർത്തി ദേവാലയങ്ങളിൽ കുരുത്തോലകളേന്തി പ്രദക്ഷിണം നടക്കും. ഇതോടെ നോമ്പി​െൻറ പുണ്യവുമായി വിശ്വാസികള്‍ വിശുദ്ധവാരത്തിലേക്കും (ഹാശ ആഴ്ച) കടക്കും. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും ശുശ്രൂഷകളും ഉണ്ടാകും. 29ന് പെസഹദിനത്തിൽ കാല്‍ കഴുകൽ ശുശ്രൂഷ, അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവ നടക്കും. 30ന് കുരിശുമരണ ഒാർമകളുമായി ദുഃഖവെള്ളി. എപ്രിൽ ഒന്നിനാണ് ഉയിര്‍പ്പുതിരുനാള്‍. ഇതോടെ അമ്പത് ദിനങ്ങൾ നീളുന്ന വലിയനോമ്പിനും സമാപനമാകും. കോട്ടയം ക്രിസ്തുരാജ മെത്രാപ്പോലീത്തൻ കത്തീഡ്രലിലെ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. ഓശാന ഞായറാഴ്ച രാവിലെ ഏഴിന് മെത്രാസന മന്ദിരാങ്കണത്തിൽ നടത്തുന്ന കുരുത്തോല വെെഞ്ചരിപ്പോടെ വിശുദ്ധവാര കർമങ്ങൾക്ക് തുടക്കമാകും. തുടർന്ന് പ്രദക്ഷിണമായി കത്തീഡ്രൽ ദേവാലയത്തിൽ പ്രവേശിച്ച് കുർബാനയർപ്പിക്കും. വ്യാഴാഴ്ച രാവിലെ 6.30ന് കാൽ കഴുകൽ ശുശ്രൂഷയും തുടർന്ന് ദിവ്യബലിയും. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് പീഡാനുഭവ അനുസ്മരണ തിരുക്കർമങ്ങൾ ആരംഭിക്കും. ഞായറാഴ്ച രാവിലെ അഞ്ചിന് ഉയിർപ്പി​െൻറ തിരുക്കർമങ്ങൾ ആരംഭിക്കുമെന്നും കത്തീഡ്രൽ വികാരി ഫാ. ജോൺ ചേന്നാകുഴി അറിയിച്ചു. പരുമല സെമിനാരിയിൽ ഡോ. യാക്കോബ് മാർ ഐറേനിയസും കോട്ടയം പഴയ സെമിനാരിയിൽ മാത്യൂസ് മാർ തേവോദോസിയോസും പാമ്പാടി സ​െൻറ് ജോൺസ് കത്തീഡ്രലിൽ ഡോ. മാത്യൂസ് മാർ തിമോത്തിയോസും ഹാശ ആഴ്ച ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.