മുട്ടം (തൊടുപുഴ): കോടതി വരാന്തയിൽവെച്ച് റിമാൻഡ് പ്രതിക്ക് കഞ്ചാവ് കൈമാറാൻ ശ്രമിച്ച സ്ത്രീ പിടിയിൽ. തമിഴ്നാട് സേലം മരിയമ്മൻകോവിൽ സ്വദേശിനി ഈശ്വരിയാണ് (45) മുട്ടം പൊലീസ് പിടിയിലായത്. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതി ജോമേഷിന് കഞ്ചാവ് കൈമാറാനാണ് ശ്രമിച്ചത്. മുട്ടം ജില്ല കോടതി സമുച്ചയത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വരാന്തയിലായിരുന്നു സംഭവം. മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ജോമേഷിനെ മുട്ടം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതറിഞ്ഞ് ഈശ്വരി നേരത്തേ തന്നെ കോടതിയിൽ എത്തി കാത്തുനിന്നു. ജോമേഷിനെ കോടതിയിൽ ഹാജരാക്കുന്നതിന് മുേമ്പാ ശേഷമോ കഞ്ചാവ് കൈമാറാനായിരുന്നു ഈശ്വരിയുടെ പദ്ധതി. എന്നാൽ, ഈശ്വരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എസ്കോർട്ട് പൊലീസ്, കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന മുഹമ്മദാലി, പ്രദീപ് എന്നീ പൊലീസുകാരെ വിവരം അറിയിച്ചു. ഇവർ ഈശ്വരിയെ തടഞ്ഞുനിർത്തിയ ശേഷം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് വിവരം നൽകി. ഉടൻ മുട്ടം എസ്.െഎയെ വിളിച്ച മജിസ്ട്രേറ്റ് വനിത പൊലീസിനെയും കൂട്ടി വരാൻ നിർദേശിച്ചു. വനിത പൊലീസുകാർ നടത്തിയ ദേഹപരിശോധനയിലാണ് ഇവരിൽനിന്ന് രണ്ട് പൊതിയിലായി 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. മജിസ്ട്രേറ്റിെൻറ നിർദേശപ്രകാരം ഈശ്വരിയെ മുട്ടം പോലീസ് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈശ്വരി ഏതാനും നാളുകളായി നിരീക്ഷണത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഇവർ ചെറുകിട കഞ്ചാവ് കച്ചവടം നടത്തുന്നതായും സംശയമുണ്ടായിരുന്നു. തമിഴ്നാട് സ്വദേശിനിയാണെങ്കിലും ബസ് സ്റ്റാൻഡിന് സമീപമാണ് ഇവരുടെ താവളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.