ചെങ്ങന്നൂർ-ഏറ്റുമാനൂർ എം.സി റോഡിൽ 13 ജങ്ഷനുകളിൽ പുതിയ ട്രാഫിക് സിഗ്നലുകൾ കോട്ടയം: ചെങ്ങന്നൂർ-ഏറ്റുമാനൂർ എം.സി റോഡ് നവീകരണത്തിെൻറ അന്തിമ ഘട്ടമായി 13 പ്രധാന ജങ്ഷനുകളിൽ പുതിയതായി ട്രാഫിക് സിഗ്നൽ ലൈറ്റുകൾ. ചങ്ങനാശ്ശേരി-കോട്ടയം റൂട്ടിലാണ് ഏറ്റവും കൂടുതൽ സിഗ്നല്‍ലൈറ്റുകള്‍ വരുന്നത്. ഇതിൽ പകുതി സ്ഥലങ്ങളിൽ പുതുസംവിധാനം പ്രവർത്തിച്ചു തുടങ്ങി. ചെങ്ങന്നൂർ-തിരുവല്ല റൂട്ടിൽ പുതിയതായി സിഗ്നല്‍ലൈറ്റില്ല. തിരുവല്ല-ചങ്ങനാശ്ശേരി റൂട്ടിൽ ളായിക്കാട് പുതിയ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചു. ഇത് പ്രവർത്തനം തുടങ്ങി. പെരുന്ന ജങ്ഷനിലും സിഗ്നൽ വരും. ഇത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി മുതല്‍ പട്ടിത്താനംവരെയുള്ള 30 കിലോമീറ്ററില്‍ 11 സിഗ്നലുകൾ വരും. പാലത്ര ജങ്ഷന്‍, കുറിച്ചി ഔട്ട്‌പോസ്റ്റ്, ചിങ്ങവനം ഗോമതികവല, മണിപ്പുഴ ജങ്ഷന്‍, കോട്ടയം ബേക്കര്‍ ജങ്ഷന്‍, നാഗമ്പടം റൗണ്ടാന ജങ്ഷന്‍, കുമാരനല്ലൂര്‍ പാലം, ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍, പട്ടിത്താനം എന്നീ സ്ഥലങ്ങളിലാണ് സിഗ്നൽ ൈലറ്റുകള്‍ സ്ഥാപിച്ചത്. ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജങ്ഷനിൽ നേരത്തേ സംവിധാനം ഉണ്ടായിരുന്നു. ഇവിടെ സിഗ്നൽ ലൈറ്റ് പുനഃസ്ഥാപിച്ചു. കുറിച്ചി ഔട്ട് പോസ്റ്റ്, ചിങ്ങവനം ഗോമതികവല, മണിപ്പുഴ, ഗാന്ധിനഗർ, പട്ടിത്താനം എന്നീ ജങ്ഷനുകളില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സിഗ്നല്‍ലൈറ്റുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. മറ്റിടങ്ങളിൽ ഉടൻ തുടങ്ങും. അപകടങ്ങള്‍ പരമാവധി കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ സ്ഥലങ്ങളിൽ സിഗ്നൽ സംവിധാനമെന്ന് റോഡ് നവീകരണത്തിെൻറ ചുമതലയുള്ള കെ.എസ്.ടി.പി അധികൃതർ പറയുന്നു. എന്നാൽ, പുതിയതായി സ്ഥാപിച്ച സ്ഥലങ്ങളിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി ആക്ഷേപമുണ്ട്. നേത്തേ സുഗമമായി വാഹനങ്ങൾ സഞ്ചരിച്ചിരുന്ന ഇവിടങ്ങളിൽ ഇപ്പോൾ കുരുക്ക് പതിവായി. ഗാന്ധിനഗറിൽ റോഡിന് വേണ്ടത്ര വീതിയില്ലാത്തിനാൽ ഗതാഗതം കുരുങ്ങുന്നു. കുറിച്ചി, ചിങ്ങവനം ഗോമതികവല എന്നിവിടങ്ങളിൽ സിഗ്നൽ ലൈറ്റിെൻറ ആവശ്യമിെല്ലന്ന് നാട്ടുകാർ പറഞ്ഞു. ഇവിടങ്ങളിൽ റോഡ് മറികടക്കാൻ വാഹനങ്ങൾ കാര്യമായി ഉണ്ടാകാറില്ല. വേഗത്തിൽ എത്തുന്ന പല വാഹനങ്ങളും ലൈറ്റ് സംവിധാനം കാണാതെ മറികടന്ന് പോകുന്നുമുണ്ട്. കൂടുതൽ സിഗ്നൽ ലൈറ്റുകൾ വന്നതോടെ റോഡ് നവീകരിച്ചതിെൻറ പ്രേയാജനം ലഭിക്കുന്നിെല്ലന്നാണ് ഡ്രൈവർമാരുടെ വാദം. ദീർഘദൂര ബസുകൾക്ക് ഇത് തിരിച്ചടിയാണ്. റോഡ് നവീകരിച്ചിട്ടും യാത്രസമയം കുറയുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.