കെ.എസ്​.ആർ.ടി.സി പെൻഷനേഴ്​സ്​ ഒാർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തിന്​ തുടക്കം

തൊടുപുഴ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഒാർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തിന് തൊടുപുഴയിൽ തുടക്കം. സമ്മേളനത്തോടനുബന്ധിച്ച് 'ട്രാൻസ്പോർട്ട് പെൻഷൻ പ്രശ്നവും പരിഹാരവും' വിഷയത്തിൽ സെമിനാർ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒാർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് കെ. ജോൺ അധ്യക്ഷതവഹിച്ചു. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ് വിഷയാവതരണം നടത്തി. പെൻഷനേഴ്സ് ഒാർഗനൈസേഷൻ ജനറൽ സെക്രട്ടറി പി.എ. മുഹമ്മദ് അഷ്റഫ് മോഡറേറ്ററായി. ഒാർഗനൈസേഷൻ ജില്ല സെക്രട്ടറി ഇ.എസ്. നാരായണൻ നായർ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.കെ. രാധാകൃഷ്ണൻ നായർ, വി. ശാന്തകുമാർ, എസ്. ഹനീഫ റാവുത്തർ, വി.കെ. മാണി, ഷാജി തെങ്ങുംപള്ളിൽ തുടങ്ങിവർ സംസാരിച്ചു. ഒാർഗനൈസേഷൻ അംഗങ്ങളായ ജോസഫ് ഒാടക്കാലി, പി.എസ്. പണിക്കർ എന്നിവർ രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. ശനിയാഴ്ച രാവിലെ 8.30ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിക്കുന്ന പ്രകടനം ഗാന്ധി സ്ക്വയർ വഴി സമ്മേളന വേദിയായ കൃഷ്ണതീർഥം ഒാഡിറ്റോറിയത്തിൽ എത്തിച്ചേരും. തുടർന്ന് പതാക ഉയർത്തൽ, 10ന് നടക്കുന്ന സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.