ചെങ്ങന്നൂരിൽ സി.പി.എം സഹായം തേടി ^കെ.എം. മാണി

ചെങ്ങന്നൂരിൽ സി.പി.എം സഹായം തേടി -കെ.എം. മാണി കോട്ടയം: ചെങ്ങന്നൂരിലെ ഇടതു സ്ഥാനാർഥി സജി ചെറിയാൻ തന്നെ നേരിൽകണ്ട് സഹായം അഭ്യർഥിച്ചെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. ഇക്കാര്യത്തിൽ നിലപാട് പിന്നീട് തീരുമാനിക്കും. എന്നാൽ, മുന്നണിയിലെ ഘടകകക്ഷി തന്നെ വോട്ട് വേണ്ടെന്ന് പറയുന്നത് വിരോധാഭാസമാണ്. സി.പി.െഎയുടേത് വിചിത്രനിലപാടാണെന്നും അദ്ദേഹം പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സജി ചെറിയാൻ തലേന്ന് വിളിച്ച് തിരുവനന്തപുരത്ത് ഉണ്ടാകുമോയെന്ന് ചോദിച്ചു. പിറ്റേന്ന് എത്തി കാണുകയായിരുന്നു. പിന്തുണ സംബന്ധിച്ച് ചർച്ച ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം ചർച്ച ചെയ്ത് തീരുമാനമെടുക്കും. മുന്നണി പ്രവേശനത്തിനായി ആരോടും അഭ്യർഥന നടത്തിയിട്ടില്ല. ഞങ്ങളെ എടുക്കണോ, വേണ്ടയോ എന്ന് വെറുതെ ചർച്ച നടത്തുകയാണ്. വിലപേശുന്നത് ശരിയല്ല. ആര് വിലപേശുന്നുവെന്ന് പറയുന്നില്ല. ഇത് മാന്യതയല്ല. രാഷ്ട്രീയ ധാർമികത സൂക്ഷിക്കണം. വാഴൂരിൽ മാത്രമല്ല ഒരിടത്തുപോലും ഒറ്റക്ക് ജയിക്കാൻ കഴിവില്ലാത്ത പാർട്ടിയാണ് സി.പി.െഎ. കേരള കോൺഗ്രസ് ഒറ്റക്ക് നിന്നാലും ജയിക്കും. അവർ പറയുന്നതിന്ന് എല്ലാം മറുപടി പറയുന്നത് എനിക്ക് മോശമാണ് -മാണി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.