കുരങ്ങിണി കാട്ടുതീ ദുരന്തം: രണ്ടുപേർ കൂടി മരിച്ചു മരണസംഖ്യ 20 ആയി

കുമളി: തേനി ജില്ലയിലെ കുരങ്ങിണി വനമേഖലയിൽ കാട്ടുതീയിൽപെട്ട് മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. ഗുരുതര പൊള്ളലേറ്റ് മധുരയിലെ ക​െൻറ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന രണ്ട് യുവതികളാണ് വെള്ളിയാഴ്ച മരിച്ചത്. തഞ്ചാവൂർ എം.കെ ശാലൈ സ്വദേശിനി സായ് വസുമതി (26), ചെന്നൈ നങ്കനല്ലൂർ സ്വദേശിനി നിവ്യപ്രകൃതി (24) എന്നിവരാണ് ചികിത്സക്കിടെ വെള്ളിയാഴ്ച പുലർച്ച മരിച്ചത്. ഈ മാസം 11നാണ് മേഘമല വന്യജീവി സങ്കേതത്തി​െൻറ ഭാഗമായ കുരങ്ങിണി വനമേഖലയിൽ കാട്ടുതീ ആളിപ്പടർന്നത്. മൂന്നാർ കൊളുക്കുമലയുടെ അടിവാരത്തിലുള്ള കുരങ്ങിണിമലയിൽ കാട്ടുതീ പടരുന്നതിനിടെ 36 അംഗ ട്രക്കിങ് സംഘം അകപ്പെടുകയായിരുന്നു. മരിച്ചവെരയും ഗുരുതര പൊള്ളലേറ്റവെരയും ഹെലികോപ്ടറിലാണ് തേനിയിലെ ആശുപത്രിയിലെത്തിച്ചത്. ഇവിടെനിന്ന് മധുരയിലെ വിവിധ ആശുപത്രികളിൽ വിദഗ്ധ ചികിത്സക്കായി എത്തിച്ചിരുന്നവരിൽ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചു. ശരീരത്തി​െൻറ 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലാണ് സായ് വസുമതിെയയും നിവ്യപ്രകൃതിെയയും ആശുപത്രിയിൽ കൊണ്ടുവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.