സ്​പൈസസ്​ ബോർഡി​െൻറ പ്രവർത്തനങ്ങൾക്ക്​ 491 കോടി

ചെറുതോണി: സ്പൈസസ് ബോർഡി​െൻറ പ്രവർത്തനങ്ങൾക്കായി 491 കോടി അനുവദിച്ചതായി കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി സുരേഷ് പ്രഭു രേഖാമൂലം അറിയിച്ചതായി ജോയിസ് ജോർജ് എം.പി അറിയിച്ചു. പുറ്റടി സ്പൈസസ് പാർക്കിലെ ലേലകേന്ദ്രത്തിലെ പ്രശ്നങ്ങളും ഏലം കർഷകർ നേരിടുന്ന പ്രതിസന്ധിയും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മന്ത്രി സുരേഷ് പ്രഭു നൽകിയ മറുപടിക്കത്തിലാണ് തുക അനുവദിച്ച കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 491 കോടിക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയത്തി​െൻറ അനുമതിയും ലഭിച്ചിട്ടുണ്ട്. 2014-15ൽ 11.60 കോടിയും 2015-16 ൽ 10.93 കോടിയും കഴിഞ്ഞ വർഷം 2016-17ൽ 3.34 കോടിയും മാത്രമാണ് സ്പൈസസ് ബോർഡിന് ലഭിച്ചിരുന്നത്. 2018-19ൽ ഇടുക്കി ജില്ലയിലെ ചെറുകിട ഏലം കർഷകർക്ക് റീപ്ലാൻറിങ്ങിനാണ് മുൻഗണന നൽകുന്നതെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഇടുക്കി ജില്ലയിൽ ഈ വർഷം 400 ഹെക്ടർ സ്ഥലത്ത് ചെറുകിട ഏലം റീപ്ലാൻറിങ് നടത്തുന്നതിന് സ്പൈസസ് ബോർഡിലൂടെ സർക്കാർ സഹായം നൽകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. വൻകിട തോട്ടങ്ങൾ കൃഷിയിറക്കുന്ന അരുണാചൽപ്രദേശ് ഉൾെപ്പടെയുള്ള മേഖലകളിൽ കൂടുതൽ ഓഫിസുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇടുക്കിയിലെ സ്പൈസസ് ബോർഡി​െൻറ ഓഫിസുകൾ നിലനിർത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.