കോട്ടയം: തീവ്രപ്രാർഥനയുടെയും ഉപവാസത്തിെൻറയും ദിനങ്ങൾക്ക് തുടക്കമിട്ടുള്ള ക്രൈസ്തവരുടെ വലിയ നോമ്പിലെ നാൽപതാം വെള്ളി ആചരണം ഇന്ന്. ഇതിെൻറ ഭാഗമായി വിവിധ കുരിശുമലകളിൽ കുരിശിെൻറ വഴി നടക്കും. കടുത്തുരുത്തി അറുനൂറ്റിമംഗലം സെൻറ് തോമസ് പള്ളിയിൽ നാൽപതാം വെള്ളി ആചരണത്തോടനുബന്ധിച്ച് കുരിശുമലകയറ്റം നടക്കും. അരുവിത്തുറ വല്യച്ചന്‍ മലയിലും വാഗമണ്‍ കുരിശുമലയിലും തിടനാട് ഊട്ടുപാറ മാര്‍ശ്ലീവ കുരിശുമലയിലും വിശ്വാസികള്‍ മലകയറും. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ നാൽപതാം വെള്ളിയാചരണ ഭാഗമായി പീഡാനുഭവയാത്ര നടക്കും. വൈകീട്ട് നാലിന് പള്ളിക്കവലയിലെ ജൂബിലി കപ്പേളയിൽനിന്ന് മുണ്ടൻ വരമ്പ് കുരിശടിയിലേക്കാണ് യാത്ര തുടങ്ങും. മുണ്ടൻ വരമ്പ് കുരിശടിയിൽ ഫാ.ജോർജ് നെല്ലിക്കൽ സന്ദേശം നൽകും. തുടർന്ന് നേർച്ചയൂട്ട് നടക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ മൂറോൻ കൂദാശയും നടക്കും. 25നാണ് ക്രിസ്തുവിെൻറ ജറൂസലം പ്രവേശനത്തിെൻറ ഓര്‍മപുതുക്കിയുള്ള ഓശാന ഞായര്‍. ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണവും തിരുക്കര്‍മങ്ങളും ഉണ്ടാകും. ഇതോടെ നോമ്പുകാലത്തെ ഏറ്റവും പ്രധാനപ്പെട്ട വലിയ ആഴ്ചയിലേക്ക് പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.