കോട്ടയം: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ കുടിശ്ശിക ഇനത്തിൽ വാട്ടർ അതോറിറ്റിക്ക് നൽകാനുള്ളത് മൂന്നരേക്കാടി. 20 ലക്ഷം കുടിശ്ശികയുള്ള കലക്ടറേറ്റും 10 ലക്ഷം കുടിശ്ശികയുള്ള മെഡിക്കൽ കോളജുമാണ് മുന്നിൽ. ജില്ലയിലെ 30 സ്ഥാപനങ്ങളിൽനിന്നാണ് ഇത്രയും തുക പിരിഞ്ഞുകിട്ടാനുള്ളത്. സ്വകാര്യ സ്ഥാപനങ്ങളും ഗാർഹിക കണക്ഷനുകളിലുമായി അരലക്ഷം കിട്ടാനുണ്ട്. കലക്ടറേറ്റിലും മെഡിക്കൽ കോളജിലും മാസത്തിൽ ഒരുതവണയാണ് ബിൽ നൽകുന്നത്. എന്നാൽ, ബിൽ അടക്കാനുള്ള തുക പാസായിവരുമ്പോഴേക്കും രണ്ട്്, മൂന്ന് മാസം കഴിയും. ഇതോടെയാണ് തുക കുടിശ്ശികയാകുന്നത്. പിരിവ് വൈകുന്നതോടെ വാട്ടർ അതോറിറ്റിയുടെ വൈദ്യുതി ബില്ലും മറ്റ് അനുബന്ധ െചലവുകൾക്കും പണം ലഭിക്കാതെ വാട്ടർ അതോറിറ്റി അധികൃതരും ബുദ്ധിമുട്ടിലാകും. വൈദ്യുതി കുടിശ്ശികയെത്തുടർന്ന് കഴിഞ്ഞമാസം വാട്ടർ അതോറിറ്റിയുടെ രണ്ട് വാഹനങ്ങൾ കെ.എസ്.ഇ.ബി അധികൃതർ ജപ്‌തി ചെയ്തിരുന്നു. എന്നാൽ, വെള്ളത്തിെൻറ കാര്യമായതിനാൽ കടുത്ത നടപടിയിലേക്ക് വാട്ടർ അതോറിറ്റിക്ക് പോകാനും സാധിക്കുന്നില്ല. കുടിശ്ശിക വർധിച്ചതോടെ സംഘടിപ്പിച്ച ഒറ്റത്തവണ തീർപ്പാക്കൽ അദാലത്തിൽനിന്ന് ഒറ്റദിവസം കിട്ടയത് അഞ്ചുലക്ഷം രൂപയാണ്. വിവിധ ഇനത്തിലുള്ള കുടിശ്ശിക പിഴയും പലിശയും ഒഴിവാക്കിയതോടെയാണ് അഞ്ചുലക്ഷം പിരിഞ്ഞുകിട്ടാൻ വഴിതെളിഞ്ഞത്. വാട്ടർ അതോറിറ്റി കോട്ടയം ഡിവിഷെൻറ കീഴിലുള്ള കോട്ടയം, പാലാ, പൊൻകുന്നം സബ് ഡിവിഷൻ ഉൾപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ 31നകം കുടിശ്ശിക അടക്കുന്നവർക്ക് ഇളവ് ലഭിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.