കേരളത്തിലേക്ക് കടത്താൻ ശ്രമം; 10 കിലോ കഞ്ചാവുമായി തേനി സ്വദേശി അറസ്​റ്റിൽ

കുമളി: കേരളത്തിലേക്ക് വിൽപനക്കായി കൊണ്ടുവരുകയായിരുന്ന 10 കിലോ കഞ്ചാവുമായി വ്യാപാരിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തേനി ഉത്തമപാളയം ആനമലയൻപ്പെട്ടി കുളത്തുക്കരെ തമിഴ്ശെൽവനാണ് (47) അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കമ്പം സി.ഐ ഉലകനാഥൻ, എസ്.ഐ ജയഗണേഷ് എന്നിവർ ചേർന്നാണ് കമ്പത്തിന് സമീപം കാമയ്യൻ ഗൗണ്ടൻപ്പെട്ടി റോഡരികിൽനിന്ന് ഇയാളെ പിടികൂടിയത്. കുമളി വഴി കടത്താൻ സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് വ്യാപാരം വൻതോതിൽ നടത്തിവന്നിരുന്ന ആളാണ് തമിഴ്ശെൽവൻ. കേരളത്തി​െൻറ പല ഭാഗത്തേക്കും കഞ്ചാവ് എത്തിച്ചുനൽകുന്നത് തമിഴ്ശെൽവത്തി​െൻറ നേതൃത്വത്തിലാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.