അപരനെ കരുതുന്നത് ഔദാര്യമല്ല, കടമ -കാതോലിക്കബാവ പരുമല: അപരനെ കരുതുന്നത് ഔദാര്യമല്ല മറിച്ച് നമ്മുടെ കടമയാണെന്ന് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കബാവ. മലങ്കര ഓര്‍ത്തഡോക്‌സ് സഭ വിവാഹ സഹായവിതരണ സമ്മേളനം പരുമലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപന സപ്തതിയുടെയും കാതോലിക്ക ദിനാചരണത്തിെൻറയും ഭാഗമായി 56 ദമ്പതികള്‍ക്കാണ് സഹായം വിതരണം ചെയ്തത്. ഈ സാമ്പത്തികവര്‍ഷം 106 പേര്‍ക്ക് സഹായം നല്‍കി. സഭാ വിവാഹസഹായ സമിതി പ്രസിഡൻറ് ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുറിയാക്കോസ്, പരുമല ആശുപത്രി സി.ഇ.ഒ ഫാ. എം.സി. പൗലോസ്, സമിതി കണ്‍വീനര്‍ എബ്രഹാം മാത്യു വീരപ്പള്ളില്‍, സമിതി അംഗങ്ങളായ ഫാ. ജോസഫ് ശാമുവേല്‍ ഏവൂര്‍, ജോ ഇലഞ്ഞിമൂട്ടില്‍, സജി കളീക്കല്‍, ഷാജന്‍ ഫിലിപ്, എ.കെ. ജോസഫ്, അജു ജോർജ്, ജോണ്‍സി ഡാനിയേല്‍, ഉമ്മന്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക സെമിനാർ ഇൗരാറ്റുപേട്ട: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'പെൺകരുത്ത് നീതിക്ക് പ്രതിരോധത്തിന്' എന്ന വിഷയത്തിൽ നടത്തിയ സാംസ്കാരിക സെമിനാർ പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. സെലിൻ റോയ് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ കുടുംബത്തിെൻറയും സമൂഹത്തിെൻറയും വിളക്കാകണമെന്നും അകന്നുപോയ ബന്ധങ്ങൾ കൂട്ടിയിണക്കുന്നതിൽ സ്ത്രീകൾക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും അവർ പറഞ്ഞു. സമൂഹത്തിൽ നീതിനടപ്പാക്കുന്നതിലും പ്രതിരോധം തീർക്കുന്നതിലും സ്ത്രീകൾ സ്വയം കരുത്താർജിക്കണമെന്നും മുഖ്യപ്രഭാഷണം നിർവഹിച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. ജമീല പറഞ്ഞു. ജില്ല പ്രസിഡൻറ് ടി.എം. നെജ്മി അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് രംഗത്ത് മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്ന കോട്ടയം ജില്ല ആശുപത്രിയിലെ പാലിയേറ്റിവ് വിഭാഗം മെഡിക്കൽ ഓഫിസർ ഡോ. മിനി സന്തോഷ്, നാല് പതിറ്റാണ്ടിലേറെയായി ഗൈനക്കോളജി രംഗത്ത് പ്രവർത്തിക്കുന്ന ഡോ. ഖദീജ (റിംസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ട), ഡി.ഇ.ഒ നഫീസ ബീവി, 2016 ലെ കർഷക അവാർഡിന് അർഹയായ ബഷീറ ടീച്ചർ (എം.ജി.എച്ച്.എസ്.എസ്) എന്നിവർക്ക് ഉപഹാരം നൽകി. ജി.െഎ.ഒ ജില്ല പ്രസിഡൻറ് തൻസീന ഹംസ സംസാരിച്ചു. സംസ്ഥാന സമിതിയംഗം പി. ലൈല സമാപനം നിർവഹിച്ചു. ഫാസില റാഫി സ്വാഗതവും സോഫി റസാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.