മൂന്നാർ സ്​പെഷൽ ട്രൈബ്യൂണലിനെതിരെ സമരം ശക്തമാക്കി സംഘടനകൾ

ഇടുക്കി: മൂന്നാർ സ്പെഷൽ ൈട്രബ്യൂണലിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധസംഘടനകളും രംഗത്ത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ മൂന്നാർ മേഖലയിലെ ഭൂമിസംബന്ധമായ കേസുകൾ പരിഗണിക്കാൻ സ്ഥാപിച്ചതാണ് ട്രൈബ്യൂണൽ. ചിന്നക്കനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി എന്നീ വില്ലേജുകൾ ഉൾപ്പെടുത്തി 2010ൽ നിയമസഭയിൽ പാസാക്കിയ മൂന്നാർ സ്പെഷൽ ൈട്രബ്യൂണൽ ഒാർഡിനൻസ് പ്രകാരമായിരുന്നു ഇത്. അടുത്തനാളിൽ സി.പി.എം സമ്മർദത്തെത്തുടർന്ന് ട്രൈബ്യൂണൽ നിർത്തലാക്കാൻ നടപടി പൂർത്തിയായതിനുപിന്നാലെ റവന്യൂ മന്ത്രി ഇടപെട്ട് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. തുടർന്നാണ് എല്ലാ രാഷ്ട്രീയ കക്ഷികളും സംഘടിച്ച് സമരത്തിനിറങ്ങിയത്. മൂന്നാറിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ആനവിലാസം വില്ലേജ് ട്രൈബ്യൂണൽ പരിധിയിലായപ്പോൾ അടുത്ത പല വില്ലേജുകളും ഒഴിവായതും വനഭൂമിയില്ലാത്തതടക്കം വില്ലേജ് ഉൾപ്പെട്ടതുമടക്കം പ്രശ്നങ്ങളും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നട്ടുവളർത്തിയ മരങ്ങൾ മുറിക്കാനോ കലക്ടറുടെ അനുമതിയില്ലാതെ കെട്ടിടങ്ങൾ പണിയാനോ പറ്റാത്ത സാഹചര്യം സൃഷ്ടിച്ച് ഒരു പ്രദേശത്തിന് മാത്രമായി നിയമം അടിച്ചേൽപിച്ചിരിക്കുകയാണെന്നും ഇത് അംഗീകരിക്കില്ലെന്നുമാണ് സംഘടനകളുടെ നിലപാട്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച ഹൈറേഞ്ച് സംരക്ഷണസമിതി നാട്ടുകാരുടെ കൂട്ടായ്മക്കൊപ്പം ചേർന്ന് രണ്ടാംഘട്ട സമരം പ്രഖ്യാപിച്ചു. പ്രക്ഷോഭം കടുക്കുന്നതോടെ സർക്കാർ ഇടപെടലുണ്ടാകുമെന്നും ട്രൈബ്യൂണൽ നിർത്തലാക്കാൻ സാധിക്കുമെന്നുമാണ് വിലയിരുത്തൽ. നിർമാണനിരോധനം അടിച്ചേൽപിക്കുന്നത് 1964 ഭൂപതിവ് ചട്ടങ്ങളിലെ നാലാം ചട്ടപ്രകാരമാണ്. ഇതനുസരിച്ച് കൃഷിക്കും വീടുെവക്കാനും മാത്രെമ പട്ടയഭൂമി ഉപയോഗിക്കാനാകൂ. സംസ്ഥാനത്താകെ ഈ ചട്ടപ്രകാരം പട്ടയം നൽകുേമ്പാഴില്ലാത്ത നിബന്ധനകളാണ് ഇടുക്കിയിലെ എട്ട് വില്ലേജുകളിൽ നടപ്പാക്കിയതെന്നും ചട്ടം ഭേദഗതിചെയ്യണമെന്നും ൈഹറേഞ്ച് സംരക്ഷണസമിതി ആവശ്യപ്പെട്ടു. 1986ലെ വൃക്ഷസംരക്ഷണ നിയമവും 2006ലെ വൃക്ഷം േപ്രാത്സാഹിപ്പിക്കൽ നിയമവും ഭേദഗതിചെയ്തുവേണം പട്ടയഭൂമിയിലെ വൃക്ഷം മുറിക്കുന്നതിന് ഏർപ്പെടുത്തിയ തടസ്സം നീക്കേണ്ടതെന്നും സമിതി കൺവീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.