മൂന്നാര്‍: മൂന്നാറില്‍ റവന്യൂ വകുപ്പിെൻറ ഭൂമികൈയടക്കി ടൂറിസം വകുപ്പ് നടത്തുന്ന നിര്‍മാണം വിവാദത്തിലേക്ക്. റവന്യൂ വകുപ്പിെൻറ അനുമതിയില്ലാതെ മൂന്നാര്‍ ഗവ. കോളജിനു സമീപത്താണ് െബാട്ടാനിക്കല്‍ ഗാര്ഡെൻറ നിര്‍മാണം. തോട്ടം തൊഴിലാളികൾക്ക് വീട് നിർമിക്കാൻ നീക്കിയിട്ട സ്ഥലത്താണ് നിർമാണമെന്ന ആരോപണവുമായി സി.പി.െഎ പ്രാദേശിക നേതൃത്വം രംഗത്തെത്തിയതോടെയാണ് ക്രമക്കേട് പുറത്തായത്. കോളജിനു സമീപത്ത് മൂന്നുവര്‍ഷം മുമ്പാണ് നാലരകോടി മുടക്കി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന പാര്‍ക്കിെൻറ നിര്‍മാണം ആരംഭിച്ചത്. നിർമിതികേന്ദ്രമാണ് ജോലി ഏറ്റെടുത്തത്. ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ക്ക് തുറക്കാനായിരുന്നു പദ്ധതി. എന്നാല്‍, രണ്ടുവര്‍ഷം പിന്നിട്ടിട്ടും പണി പകുതിപോലുമായില്ല. 14 ഏക്കര്‍ ഭൂമിയില്‍ കോഫി ഷോപ്, വാച്ച് ടവര്‍, ഗാര്‍ഡന്‍ എന്നിവ നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. പണി ഇഴയേവയാണ് തോട്ടം തൊഴിലാളികള്‍ക്ക് വീടു നിര്‍മിക്കാൻ ഹൗസിങ് ബോര്‍ഡിന് വിട്ടുനല്‍കിയ ഭൂമിയാണെന്നും ടൂറിസം വകുപ്പിെൻറ പണി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ കഴിഞ്ഞദിവസം കലക്ടർക്ക് നിവേദനം നൽകിയത്. നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതിയില്ലെന്നും ഭൂമി ടൂറിസം വകുപ്പിന് കൈമാറിയിട്ടില്ലെന്നും തഹസിൽദാർ അറിയിച്ചു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ചെയര്‍മാന്‍ കലക്ടറാണ്. സി.പി.െഎ മണ്ഡലം സെക്രട്ടറി പി. പളനിവേലിെൻറ ഇതുസംബന്ധിച്ച പരാതി പരിശോധിച്ചുവരുകയാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.