കൊശമറ്റം ഫിനാൻസി​െൻറ ശാഖകളിൽ ആദായ നികുതി വകുപ്പി​െൻറ മിന്നൽ പരിശോധന

കോട്ടയം: ധനകാര്യ സ്ഥാപനമായ . നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് കൊശമറ്റത്തി​െൻറ ബ്രാഞ്ചുകളിൽ രാജ്യവ്യാപകമായി ബുധനാഴ്ച പുലർച്ച മുതൽ റെയ്ഡ് നടത്തിയത്. കോട്ടയം ചന്തക്കവലയിലെ ഹെഡ് ഓഫിസിലടക്കം രാത്രിയും പരിശോധന നടക്കുകയാണ്. സ്ഥാപന ഉടമ അടക്കമുള്ളവരെ ചോദ്യം ചെയ്തു. കേരളത്തിലെ 40 ബ്രാഞ്ചുകൾ അടക്കം 60 കേന്ദ്രങ്ങളിലായി ഒരേസമയാണ് ഇൻകം ടാക്‌സി​െൻറ പരിശോധന. സ്വർണപ്പണയ വായ്പ നൽകുന്ന സംസ്ഥാനത്തെ പ്രമുഖ സ്ഥാപനമാണിത്. പണയംവെച്ച സ്വർണം എടുക്കാതെ വരുമ്പോൾ ലേലം ചെയ്യുന്ന വേളയിൽ ഈ സ്വർണം കമ്പനിയുടെതന്നെ ആളുകൾ ചുരുങ്ങിയ വിലയ്ക്ക് കൈവശപ്പെടുത്തി നികുതി വെട്ടിക്കുന്നുെവന്നാണ് പ്രധാന പരാതി. ഇത്തരം തട്ടിപ്പ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പതിവാണെന്നാണ് ആരോപണം. മറ്റ് ചില തട്ടിപ്പുകെളപ്പറ്റിയുള്ള സൂചനയും െകാച്ചിയിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. അടുത്തിടെ കേന്ദ്ര ധനകാര്യ വകുപ്പ് പുറത്തുവിട്ട അതിനഷ്ട സാധ്യതയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ കൊശമറ്റം ഫിനാൻസും ഉൾപ്പെട്ടിരുന്നു. പരിശോധനയിൽ തട്ടിപ്പി​െൻറ സൂചനകൾ ലഭിച്ചതായാണ് വിവരം. കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കുകളും രേഖകളും പിടിെച്ചടുത്തിട്ടുണ്ട്. രേഖകൾ വിശദമായി പരിശോധിക്കുമെന്നും തട്ടിപ്പ് കണ്ടെത്തിയാൽ പിഴ ചുമത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.