കോട്ടയം: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സംഗമവും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശസംരക്ഷണ കണ്‍വെന്‍ഷനും ശനിയാഴ്ച ചങ്ങനാശ്ശേരിയില്‍ നടക്കും. കെ.ഇ.ആര്‍ ഭേദഗതികള്‍ പിന്‍വലിക്കുക, അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, ഹയര്‍ സെക്കൻഡറി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, േബ്രാക്കണ്‍ സർവിസസ് സംബന്ധിച്ച കോടതി വിധി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൺവെൻഷൻ. സംഗമത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച വൈകീട്ട് 3.30ന് ചങ്ങനാശ്ശേരി എസ്.ബി ഹയര്‍ സെക്കൻഡറി സ്‌കൂളില്‍നിന്ന് വിളംബരജാഥ നടക്കും. വൈകീട്ട് അഞ്ചിന് സമ്മേളനനഗരിയായ സെൻറ് മേരീസ് കത്തീഡ്രലിൽ മെത്രാപ്പോലീത്തന്‍ പള്ളി വികാരി കുര്യന്‍ പുത്തന്‍പുരയില്‍ പതാക ഉയര്‍ത്തും. ശനിയാഴ്ച രാവിലെ ഒമ്പതിന് ചങ്ങനാശ്ശേരി എസ്.ബി കോളജില്‍നിന്നുള്ള അവകാശ സംരക്ഷണറാലി കെ.സി.എസ്.എല്‍ അതിരൂപത ഡയറക്ടറും അസി.കോര്‍പറേറ്റ് മാനേജറുമായ ഫാ. മാത്യു വാരുവേലില്‍ ഫ്ലാഗ് ഓഫ് ചെയ്യും. 10ന് കത്തീഡ്രൽ പാരിഷ് ഹാളില്‍ ചേരുന്ന സംഗമം മാര്‍ ജോസഫ് പൗവത്തില്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡൻറ് സാലു പതാലില്‍ അധ്യക്ഷതവഹിക്കും. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, കെ.സി.ബി.സി വിദ്യാഭ്യാസ കമീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവർ പെങ്കടുക്കും. ഗില്‍ഡ് ഭാരവാഹികളായ ഫാ.മാത്യു വരുവേലില്‍, ബിനു കുര്യാക്കോസ്, ബാബു വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.