തൊടുപുഴ: കേരളത്തിെൻറ രാഷ്ട്രീയ ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ബി.ഡി.ജെ.എസ് പിരിച്ചുവിട്ട് എസ്.എൻ.ഡി.പി യോഗത്തെ രക്ഷിക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്ന് ശ്രീനാരായണ ധർമവേദി സംസ്ഥാന നേതൃയോഗം. ഒരു പരിപാടിയോ പദ്ധതിയോ ഇല്ലാതെ ബി.ജെ.പിയെ കൂട്ടുപിടിച്ച് സ്ഥാനമാനങ്ങൾ കൈക്കലാക്കുകയെന്ന ലക്ഷ്യം മുന്നിൽക്കണ്ട് വെള്ളാപ്പള്ളി നടേശൻ പിന്നിൽനിന്നും തുഷാർ വെള്ളാപ്പള്ളി മുന്നിൽനിന്നും നേതൃത്വം കൊടുക്കുന്ന ഈ പാർട്ടി എസ്.എൻ.ഡി.പി യോഗം പ്രവർത്തകർക്ക് ബാധ്യതയായി മാറിയിരിക്കുകയാണ്. എസ്.എൻ.ഡി.പി യൂനിയൻ ഭാരവാഹികളെതന്നെ ബി.ഡി.ജെ.എസിെൻറ ഭാരവാഹികളാക്കി മാറ്റുകായിരുന്നു. ബി.ഡി.ജെ.എസിെൻറ നിലപാടുകളെ തള്ളിക്കളയാൻ യോഗം കൗൺസിലും ഡയറക്ടർ ബോർഡും യോഗം പ്രവർത്തകരും തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ബിജു രമേശ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.