മിമിക്രിയിൽ ഹാട്രിക്; അമൽ സലിംകുമാറിനൊപ്പം

കൊച്ചി: ആവർത്തനം വിരസതക്കു വഴിമാറിയ മിമിക്രി വേദിയിൽ വ്യത്യസ്ത പ്രകടനവുമായെത്തിയ അമൽ അശോകിന് തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനം. 2016, 2017 വർഷങ്ങളിലും അമലിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം. ഹാട്രിക് നേട്ടത്തോടെ ഈയിനത്തിൽ നടൻ സലീംകുമാറിനൊപ്പമെത്തി അമൽ. ചീവീട്, പ്രകൃതിയിലെ സൂക്ഷ്മ ശബ്ദങ്ങൾ, അഞ്ച് സംഗീതോപകരണങ്ങൾ അണിനിരന്ന ഡി.ജെ, വിവിധതരം മൊബൈൽ ഫോണി​െൻറ വൈബ്രേഷൻ, വിവിധതരം ട്രെയിൻ എൻജിനുകൾ എന്നിങ്ങനെ അഞ്ചുമിനിറ്റിനുള്ളിൽ അമലി​െൻറ കണ്ഠത്തിൽനിന്ന് പുറത്തുവന്നതൊക്കെയും വ്യത്യസ്തമായിരുന്നു. എം.ജി കലോത്സവ ചരിത്രത്തിൽ സലീംകുമാർ മാത്രമാണ് തുടർച്ചയായി മൂന്നു തവണ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ളത്. ലോ കോളജിലെ വേദിയില്‍ നിശ്ചയിച്ചതിലും ആറര മണിക്കൂറോളം വൈകി പുലർച്ചവരെ നീണ്ട മത്സരത്തില്‍ 85 പേരെ മറികടന്നാണ് അമലി​െൻറ നേട്ടം. കാലടി ശ്രീശങ്കര കോളജിലെ അവസാന വർഷ ബി.എസ്സി രസതന്ത്ര വിദ്യാര്‍ഥിയാണ്. ഈ വര്‍ഷം ശ്രീലങ്കയില്‍ നടക്കുന്ന ദക്ഷിണേഷ്യൻ സർവകലാശാല കലോത്സവത്തിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് പങ്കെടുക്കാനുള്ള തയാറെടുപ്പിനിടെയാണ് സ്വപ്‌ന നേട്ടം. ദക്ഷിണേന്ത്യ, ദേശീയ മത്സരങ്ങളില്‍ ഒന്നാമനായാണ് ദക്ഷിണേഷ്യൻ മേളക്ക് യോഗ്യത നേടിയത്. സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലും മൂന്നു തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. അങ്കമാലി ഏഴാറ്റുമുഖം പേരുക്കുടി വീട്ടില്‍ അശോകന്‍-ലൗലി ദമ്പതികളുടെ മകനാണ്. സഹോദരി അൽക്ക. മിമിക്രിയിൽ അച്ഛകനാണ് ആദ്യഗുരു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.