കൊച്ചി: സുഷിരവാദ്യം (പൗരസ്ത്യം) മത്സരത്തിൽ സ്കൂൾതലം തൊട്ട് കേൾക്കുന്ന പേരാണ് അഖിൽ അനിൽകുമാർ. എട്ടാം ക്ലാസ് മുതൽ സ്കൂൾ കലോത്സവത്തിൽ സംസ്ഥാന ചാമ്പ്യനായിരുന്നു അഖിൽ. അഞ്ചു വർഷം തുടർച്ചയായി കൈയടക്കിയിരുന്ന ഒന്നാംസ്ഥാനവുമായി 2016ൽ ആദ്യ സർവകലാശാല കലോത്സവത്തിനെത്തിയെങ്കിലും സംഘാടകരുടെ പിഴവിനെത്തുടർന്ന് മത്സരിക്കാനായില്ല. കഴിഞ്ഞ വർഷം കോഴഞ്ചേരിയിൽ നടന്ന കലോത്സവത്തിലൂടെ നഷ്ടപ്പെട്ട സ്ഥാനം തിരികെപിടിച്ചു. ഇക്കുറി ഒരിക്കൽകൂടി നേട്ടം ആവർത്തിച്ചാണ് അഖിൽ വേദി വിട്ടത്. സുഷിരവാദ്യത്തിന് 10 മത്സരാർഥികളാണുണ്ടായിരുന്നത്. നാലു പേർ പുല്ലാങ്കുഴലും രണ്ടുപേർ നാഗസ്വരവും നാലുപേർ ഹാർമോണിയവുമായാണ് അരങ്ങിലെത്തിയത്. നാഗസ്വരത്തിൽ നാദവിസ്മയം തീർത്താണ് അഖിൽ ഒന്നാം സ്ഥാനം നേടിയെടുത്തത്. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയാണ്. മരത്തോര്‍വട്ടം ബാബുവാണ് ഗുരു. ദേവസ്വം ബോർഡ് ജീവനക്കാരനായ പിതാവ് അനിൽകുമാർ ഘടം കലാകാരനാണ്. മാതാവ് അമ്പിളി. സഹോദരന്‍ അനന്ദു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.