കൊച്ചി: ശ്രീകൃഷ്ണ കഥകളുമായി കുച്ചിപ്പുഡി ആടിത്തിമിർത്ത വേദിയിൽ ഉത്തരേന്ത്യൻ ശാസ്ത്രീയ രൂപമായ കഥക്കും അവതരിപ്പിക്കപ്പെട്ടപ്പോൾ നൃത്ത വൈവിധ്യത്തിൽ മനംനിറഞ്ഞത് കാണികൾക്ക്. മറ്റു ശാസ്ത്രീയ നൃത്ത വിഭാഗത്തിലാണ് കഥക് അവതരിപ്പിക്കപ്പെട്ടത്. 33 വിദ്യാർഥികളുണ്ടായിരുന്ന മത്സരത്തിൽ ഏറെപ്പേരും അവതരിപ്പിച്ചത് കുച്ചിപ്പുഡിയായിരുന്നു. രണ്ട് പെൺകുട്ടികളാണ് കഥക് ആടിയത്. കോന്നി വി.എൻ.എസ് കോളജിലെ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥി ഹിമ, തൃക്കാക്കര ഭാരത് മാത കോളജിലെ ചൈത്ര എന്നിവരാണ് കഥക് അവതരിപ്പിച്ചത്. 10 വർഷമായി ഭരതനാട്യം പഠിക്കുന്ന ഹിമ യുട്യൂബിൽകണ്ടാണ് കഥക് അഭ്യസിച്ചത്. പന്ത്രണ്ടാമത്തെ വയസ്സ് മുതൽ നൃത്തം അഭ്യസിക്കുന്ന ചൈത്ര കഥക് ശാസ്ത്രീയമായി പഠിക്കുന്നുണ്ട്. ദീപ കർത്തയാണ് ഗുരു. ആദ്യ സർവകലാശാല കലോത്സവത്തിൽതന്നെ കഥക് അവതരിപ്പിക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് ചൈത്ര. ആന്ധ്രപ്രദേശിലെ കുച്ചിപ്പുഡി ഗ്രാമത്തിൽ പിറവിയെടുത്ത കലാരൂപമാണ് കുച്ചിപ്പുഡി. ആന്ധ്രയിലെ പ്രാകൃത നാടകസങ്കൽപങ്ങളിൽനിന്നാണ് നൃത്തരൂപം ഉരുവംകൊണ്ടത്. ഭാഗവതത്തിലെ ശ്രീകൃഷ്ണ കഥകളാണ് നൃത്തമായി സാധാരണ അവതരിപ്പിക്കുന്നത്. കഥകളിയെപ്പോലെ കഥകൾ ആടുന്ന കലാരൂപമാണ് കഥക്. ശ്രീകൃഷ്ണ കഥകളാണ് കഥകിലും അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.