കോട്ടയം: സുപ്രീംകോടതി നിർദേശപ്രകാരം മാർച്ച് 31ന് മുമ്പ് മൊബൈൽഫോണുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബി.എസ്.എൻ.എൽ അറിയിച്ചു. ഇതിനായി ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ, സർവിസ് സെൻറർ, റീെട്ടയിൽ ഷോപ്പുകൾ, വിവിധ എക്സ്ചേഞ്ചുകൾ എന്നിവിടങ്ങളിൽ സമീപിച്ചാൽ ആധാർ ലിങ്ക് ചെയ്യാം. ഇതിനൊപ്പം െറസിഡൻറ്സ് അസോസിേയഷൻ, വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, ക്ലബുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകമേള നടത്തും. ആധാർ ലിങ്കിങ് മേള നടത്താൻ വിളിച്ച് ബുക്ക് ചെയ്യുക. ഫോൺ: 0481 2596100, 2567000 ആധാർ ലിങ്കിങ് ഫോൺവഴിയും വീട്ടിൽ ഇരുന്ന് ആധാർലിങ്ക് ചെയ്യാനുള്ള സൗകര്യവും ബി.എസ്.എൻ.എൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 14546 നമ്പറിൽ വിളിക്കണം. കാൾ വിളിക്കുേമ്പാൾ പറയുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് ആധാർ നമ്പർ കൊടുക്കണം. ആധാർ എടുത്ത സമയത്ത് നൽകിയ മൊബൈൽ നമ്പറിലേക്ക് ആറക്ക പാസ്വേർഡ് എസ്.എം.എസായി അയച്ചുനൽകും. പുതിയ പാസ്വേർഡ് ടൈപ് ചെയ്തു നൽകുന്നതോടെ ആധാർ ലിങ്കിങ് പൂർത്തിയാകും. വിദേശ ഇന്ത്യക്കാർ, ശാരീരിക അവശതമൂലം കസ്റ്റമർ സെൻററിൽ വരാൻ കഴിയാത്തവർ, മുതിർന്ന പൗരന്മാർ എന്നിവർ bsnl.co.in എന്ന വെബ്സെറ്റിൽ യൂസറായി രജിസ്റ്റർ ചെയ്ത മൊബൈൽ റീവെരിഫിക്കേഷൻ എന്ന ലിങ്ക് ഉപയോഗിച്ച് ആധാർ ലിങ്ക് ചെയ്യാം. കുട്ടികൾക്ക് തണലായി ശിശുക്ഷേമ സമിതി ഹെൽപ് ലൈൻ '1517' കോട്ടയം: കുട്ടികൾക്കെതിരായ പീഡനവും അതിക്രമവും തടയാനും സുരക്ഷിതത്വം ഉറപ്പാക്കാനും ശിശുക്ഷേമസമിതിയുടെ ടോൾഫ്രീ നമ്പർ 1517 വിളിക്കാം. ശിശുക്ഷേമസമിതിയുടെ കീഴിൽ കുട്ടികളുടെ വളർച്ചയും വികാസവും ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന തണലിലൂടെയാണ് സേവനം കിട്ടുന്നത്. ബാല്യകൗമാര കാലങ്ങൾ ആസ്വാദനവും സുരക്ഷിതമാക്കുന്നതിനും അവർക്ക് ആരോഗ്യകരമായി വളരാനും സാഹചര്യമൊരുക്കുകയെന്നതാണ് പ്രധാനലക്ഷ്യം. വിഷമസന്ധികളിൽ ജീവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുക, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിന് സമൂഹത്തിെൻറ പിന്തുണ ഉറപ്പാക്കുക, കുട്ടികളുടെ സംരക്ഷണ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, കുട്ടികളുടെ ക്ഷേമത്തിനായുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പദ്ധതികളെക്കുറിച്ച് ധാരണയുണ്ടാക്കുക, വിവിധ ഏജൻസികളുടെ പ്രവർത്തനം ഏകോപിക്കുക എന്നിവയും തണൽ വഴി നടത്തും. തണലുമായി ബന്ധപ്പെട്ട് ജില്ലയിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും ശിശുക്ഷേമസമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരനും തണൽ ജില്ല കോഒാഡിനേറ്റർ കെ.ആർ. അജയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.