കൊച്ചി: തിങ്ങിനിറഞ്ഞ സദസ്സിനും നിലവാരമുള്ള പ്രകടനങ്ങള്‍ക്കും വേദിയായ എം.ജി കലോത്സവത്തിെൻറ മൂന്നാം ദിനം കിരീടയുദ്ധത്തില്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജിെൻറ കുതിപ്പ്. കഴിഞ്ഞ ദിവസം രണ്ടാം സ്ഥാനത്തായിരുന്ന എസ്.എച്ച് ടീം ഞായറാഴ്ച മാത്രം 30 പോയൻറ് സ്വന്തമാക്കി. ആകെ പോയൻറ് 40 ആണ്. വ്യക്തിഗതഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലും മികവിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് എസ്.എച്ച് കോളജ് മികവുകാട്ടിയത്. രണ്ടാം ദിനം ആദ്യ സ്ഥാനം പങ്കിട്ട എറണാകുളം മഹാരാജാസ് കോളജും തൃപ്പൂണിത്തുറ ആ ര്‍.എല്‍.വി കോളജും ഞായറാഴ്ച രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇരുകോളജുകൾക്കും 16 പോയൻറ് വീതമാണുള്ളത്. 11 പോയൻറുകളുമായി എന്‍.എസ്.എസ് ഹിന്ദു കോളജും ആലുവ സെൻറ് സേവ്യേഴ്‌സ് കോളജും മൂന്നാം സ്ഥാനത്തുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ എറണാകുളം സെൻറ് തെരേസാസിന് മൂന്നാം ദിനവും പട്ടികയിലെ സ്ഥാനം മെച്ചപ്പെടുത്താനായില്ല. 10 പോയൻറുമായി എസ്.എന്‍.എം കോളജ് മാല്യങ്കര, അക്വിനാസ് കോളജ് എന്നിവര്‍ക്കൊപ്പം നാലാം സ്ഥാനത്താണ് സെൻറ് തെരേസാസ്. ഒമ്പത് പോയൻറുള്ള കൊച്ചിന്‍ കോളജ് അഞ്ചാം സ്ഥാനത്തുണ്ട്. നാലാം ദിനമായ തിങ്കളാഴ്ച 17 ഇനങ്ങളില്‍ മത്സരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.