കോട്ടയം: ഞായറാഴ്ചകളില്‍ നഗരത്തിലെ തെരുവോരങ്ങള്‍ക്ക് ബംഗാളിെൻറ ചന്തമാണ്. തെരുവുകളിലെ ഞായറാഴ്ചക്കൂട്ടം കണ്ടാൽ ആരുമൊന്ന് സംശയിക്കും. ജോലിത്തിരക്കില്‍ വീണുകിട്ടുന്ന അവധിദിനത്തില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഒഴുകിെയത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഒത്തുകൂടുന്നത് പാതയോരത്തെ കച്ചവടകേന്ദ്രങ്ങളിലാണ്. തിരുനക്കര സെൻട്രൽ ജങ്ഷനിൽനിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകുന്ന വഴിയിെല കച്ചവടക്കാർക്ക് മുന്നിലാണ് ഹിന്ദിയും ബംഗാളിയും അസമീസുമൊക്കെ പറയുന്നവർ നിറയുന്നത്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ എല്ലാവരും ഒത്തുകൂടുന്നത് പ്രധാനപാതയോരത്തെ കടകള്‍ക്ക് മുന്നിലാണ്. തിരക്കുകണ്ടാല്‍ ഇത് കോട്ടയമാണോ എന്ന് ഒരുവട്ടം ചിന്തിക്കാത്തവര്‍ വിരളമാണ്. വഴിയോരകച്ചവടക്കാരുടെയും വാങ്ങാന്‍ എത്തുന്നവരുടെയും ബഹളത്താല്‍ മുഖരിതമാണ് ഞായറാഴ്ചത്തെ തെരുവോരങ്ങൾ. തുണിത്തരങ്ങള്‍ മുതല്‍ മൊബൈല്‍ഫോണ്‍ വരെയുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഇതര സംസ്ഥാന തൊഴിലാളികൾ തെരുവില്‍നിറയും. ചില മലയാളി കച്ചവടക്കാരും റോഡരികില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. വിലകുറഞ്ഞ റെഡിമെയ്ഡ് തുണിത്തരങ്ങളാണ് പ്രധാനമായും പാതയോരത്ത് വിറ്റഴിക്കുന്നത്. മാര്‍ക്കറ്റില്‍ ഉയര്‍ന്നവില ഈടാക്കുന്ന ചെരിപ്പ് മുതല്‍ ഫോണുകള്‍ അടക്കമുള്ള വസ്തുക്കളുടെ വിലക്കുറവാണ് ഇവരെ ആകർഷിക്കുന്നത്. കെട്ടിടനിര്‍മാണത്തിലും റോഡുപണിയിലും ഏര്‍പ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ വിലകുറഞ്ഞ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ മുതൽ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വരെ സ്വന്തമാക്കാൻ ടി.ബി റോഡിൽ എത്തുന്നു. അല്‍പം പകിട്ട് കുറഞ്ഞാലും തുച്ഛമായ വിലയ്ക്ക് കിട്ടുന്ന തുണിത്തരങ്ങള്‍ വാങ്ങാന്‍ സാധാരണക്കാരായ തൊഴിലാളികള്‍ കൂട്ടമായാണ് എത്താറുള്ളത്. ആഴ്ചവ്യാപാരകേന്ദ്രത്തില്‍ പണം ചെലവഴിച്ച് മടങ്ങുന്ന തിരക്കിൽ ഹോട്ടൽ, ശീതളപാനീയം മേഖലയിലും കച്ചവടം കൂടിയിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. പണം പിന്‍വലിക്കാന്‍ എ.ടി.എം കൗണ്ടറുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണ്. ചാർജ് വർധന: കെ.എസ്.ആർ.ടി.സിക്ക് വരുമാനത്തിൽ നേരിയ വ്യത്യാസം ട്രെയിൻ യാത്രക്കാരുടെ എണ്ണം വർധിച്ചു കോട്ടയം: ചാര്‍ജ് വര്‍ധനയെത്തുടര്‍ന്ന് പല റൂട്ടുകളിലും കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കി യാത്രക്കാർ. ഫെയര്‍ സ്‌റ്റേജ് വ്യത്യാസം, സെസ് എന്നിങ്ങനെയുള്ള പേരുകളില്‍ സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകള്‍ തമ്മില്‍ യാത്രനിരക്കില്‍ വന്‍വ്യത്യാസമുണ്ടെന്ന് യാത്രക്കാര്‍ പറഞ്ഞു. ചാര്‍ജ് വര്‍ധനക്കുശേഷമുള്ള ആദ്യയാഴ്ചയിൽ കോട്ടയം ഡിപ്പോയില്‍ ലക്ഷം രൂപയുടെ വര്‍ധനയുണ്ടായി. എന്നാൽ, പിന്നീട് കാര്യമായ വർധനയുണ്ടായില്ല. സ്വകാര്യ ബസ് ഇല്ലാത്ത റൂട്ടുകളിലാണ് പ്രകടമായ മാറ്റമുണ്ടായതെന്ന് ജീവനക്കാർ പറഞ്ഞു. കെ.എസ്.ആർ.ടി.സിയില്‍ പ്രതീക്ഷിച്ചത്ര വരുമാന വര്‍ധനയില്ലാതെ പോയതിനുപിന്നാലെയാണ് യാത്രക്കാരും അകലുന്നത്. കുമളി, കട്ടപ്പന ഉള്‍പ്പെടെയുള്ള റൂട്ടുകളില്‍ ഒരേസമയത്ത് ഓടിയെത്തുന്ന സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും തമ്മില്‍ യാത്രനിരക്കില്‍ 10 രൂപയിലേറെ വ്യത്യാസമുണ്ട്. കോട്ടയം-കുറുപ്പന്തറ റൂട്ടില്‍ കെ.എസ്.ആർ.ടി.സി ഫാസ്‌റ്റും സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പും തമ്മില്‍ യാത്രനിരക്കില്‍ എട്ടുരൂപയുടെ വ്യത്യാസമുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ 15 രൂപക്ക് മുകളിലുള്ള ഓരോ ടിക്കറ്റിനും സെസ് നല്‍കണം. ടിക്കറ്റ് നിരക്ക് കൂടുംതോറും സെസ് നിരക്കും വർധിക്കും. നിരക്കിലെ വ്യത്യാസം ചെറുതാണെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും സ്‌ഥിരം യാത്രക്കാര്‍ക്ക് വൻബാധ്യതയാണ് ഉണ്ടാക്കുന്നത്. കുമളി, കട്ടപ്പന, എരുമേലി, മുണ്ടക്കയം, ചേര്‍ത്തല റൂട്ടുകളില്‍ സ്വകാര്യ ബസ് കൂട്ടായ്‌മ നടപ്പാക്കിയ മൈ ബസ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് യാത്ര സൗജന്യം ലഭിക്കുന്നതും കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയായി. ചാര്‍ജ് വര്‍ധനക്ക് പിന്നാലെ ട്രെയിനില്‍ പല സ്‌ഥലങ്ങളിലേക്കും സീസണ്‍ ടിക്കറ്റ് യാത്രികരുടെ എണ്ണവും കൂടി. ബസുകളില്‍ മിനിമം ചാര്‍ജ് എട്ടുരൂപയായപ്പോള്‍ ട്രെയിനില്‍ അഞ്ചുരൂപമാത്രമാണ്. ട്രെയിനില്‍ 10 രൂപ ടിക്കറ്റെടുത്താല്‍ 45 കിലോമീറ്ററും എക്‌സ്പ്രസില്‍ 29 രൂപ മുടക്കിയാൽ 50 കിലോമീറ്ററും യാത്രചെയ്യാം. ബസില്‍ 10 രൂപ ടിക്കറ്റില്‍ ഏഴരകിലോമീറ്റർ മാത്രമാണ് യാത്രചെയ്യാൻ കഴിയുക. 10 കിലോമീറ്ററിന് 12 രൂപ ടിക്കറ്റെടുക്കണം. 20 കിലോമീറ്ററിന് 19 രൂപയുടെ ടിക്കറ്റെടുക്കണം. കോട്ടയത്തുനിന്ന് തൃശൂര്‍ വരെയും കൊല്ലം വരെയും ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധയാണുണ്ടായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തിരുവല്ല, ചങ്ങനാശ്ശേരി, കുറുപ്പന്തറ തുടങ്ങിയ ചെറിയ റൂട്ടിലക്കുപോലും ട്രെയിൻ യാത്രക്കായി കൂടുതൽ പേർ എത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സി പുതിയ നിരക്കിെൻറ പകുതി നൽകിയാൽ മതിയെന്നതും സമയലാഭവുമാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.