കൊച്ചി: ജനകീയ ഇനമായ മോണോ ആക്ടിൽ 68 മത്സരാർഥികളിൽ ഏറെപ്പേരും പഴയ വിഷയങ്ങൾ തന്നെയാണ് അവതരിപ്പിച്ചത്. കണ്ടുംകേട്ടും മടുത്ത വിഷയങ്ങളിൽ മധുവിെൻറ മരണവും ബ്ലൂ വെയിലുമൊക്കെയായിരുന്നു പുതുമ കൊണ്ടുവന്നത്. സ്ത്രീശാക്തീകരണവും തീവ്രവാദവുമൊക്കെ വീണ്ടും അരങ്ങിലെത്തിയപ്പോൾ പുതിയ കുപ്പിയിലെത്തിയ വീഞ്ഞിെൻറ പ്രതീതിയായിരുന്നു. ആസ്വാദകരെ ആകർഷിക്കുന്നതോ നൊമ്പരപ്പെടുത്തുന്നതോ ചിന്തിപ്പിക്കുന്നതോ ആയ പ്രകടനങ്ങളുണ്ടായില്ല. ഗൗരവമേറിയ വിഷയങ്ങളിലേക്ക് മത്സരാർഥികൾ പോയതോടെ നർമത്തിെൻറ കണികപോലുമില്ലാതായി. അതേസമയം, പെൺകുട്ടികളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അസമത്വും പുരുഷ മേധാവിത്വവുമൊക്കെയായിരുന്നു അവരുടെ പ്രകടനങ്ങളിൽ നിറഞ്ഞുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.