ഈ മത്സരവേദിയിലുമുണ്ട് സ്വപ്നങ്ങളെ പിന്തുടരുന്നവർ

കൊച്ചി: വീറും വാശിയുമേറിയ പോരാട്ടവേദികളാണ് ഓരോ കലോത്സവങ്ങളും. എല്ലാവരും മത്സരാർഥികൾ. ജയവും പോയൻറും മാത്രം ലക്ഷ്യമിടുന്നവർ. അവർക്കിടയിൽ സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുന്നവർ വളരെ കുറവായിരിക്കും. ജയവും പരാജയവും നോക്കാതെ സപര്യപോെല കലാജീവിതം ചേർത്തുപിടിക്കുന്നവർ. ആർഭാടത്തി​െൻറ ആടയാഭരണങ്ങളില്ലാതെ ഓരോ മത്സരവേദിയിലും ആവേശത്തോടെ ഓടിയെത്തുന്നവർ. മഹാരാജാസ് കോളജിൽ അരങ്ങേറിയ ഓട്ടൻതുള്ളൽ വേദിയിലുമുണ്ടായിരുന്നു അവരിലൊരാൾ. ചങ്ങനാശ്ശേരി പി.ആർ.ഡി.എസ് കോളജിലെ ഒന്നാം വർഷ ബി.കോം വിദ്യാർഥി മീനു വിനോദ്. കലാപാരമ്പര്യമുള്ള കുടുംബത്തിൽനിന്നല്ല മീനു വരുന്നത്. അച്ഛൻ വിനോദ് കൂലിപ്പണിക്കാരനാണ്. അമ്മ കുമാരി വീട്ടമ്മയാണ്. അമ്പലപ്പറമ്പുകളിൽ ഓട്ടൻതുള്ളൽ കണ്ട് ഇഷ്ടപ്പെട്ട വിനോദി​െൻറ അമ്മ ദാക്ഷായണിയാണ് മീനുവിെന കലാരംഗത്തേക്ക് കൂട്ടുന്നത്. തൃക്കൊടിത്താനം ഗോപാലകൃഷ്ണ​െൻറ കീഴിൽ പഠനം തുടങ്ങിയ മീനു അഞ്ചാം ക്ലാസ് മുതൽ വേദികളിൽ തുള്ളൽ അവതരിപ്പിക്കുന്നു. മത്സരങ്ങളിൽ വലിയ വിജയം തേടിയെത്തിയിട്ടില്ലെങ്കിലും അവസരവും പണവുമൊക്കെ ഒത്തുവന്നാൽ ഓരോ വേദിയിലും ചോരാത്ത ആവേശവുമായി മീനുവെത്തും. ഓട്ടൻതുള്ളലിനോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രമാണ് മീനുവിനെ ഓരോ വേദികളിലേക്കും നയിക്കുന്നത്. എം.എ. ബേബിയുടെ കൈയിൽനിന്ന് രണ്ടുതവണ മീനുവിന് സ്കോളർഷിപ്പും ലഭിച്ചിരുന്നു. ''വേഗം ജോലി ലഭിക്കാൻ വേണ്ടിയാണ് ബി.കോം തെരഞ്ഞെടുത്തത്. ഓരോ മത്സരത്തിനും 10,000 രൂപയെങ്കിലും വേണം. അച്ഛ​െൻറ തുച്ഛ വരുമാനംകൊണ്ട് അതെപ്പോഴും നടക്കില്ല. ഗോപാലകൃഷ്ണൻ മാഷ് അമിത ഫീസ് വാങ്ങാറില്ലാത്തത് വലിയ ആശ്വാസമാണ്. പഠനം തുടരാനാണ് ആഗ്രഹം'' -മീനു പറയുന്നു. ഏക സഹോദരൻ അനിക്കുട്ടൻ പത്താം ക്ലാസ് വിദ്യാർഥിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.