മൂന്നാര്‍: മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ യുവാവും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ലോഡ്ജിൽ ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടർന്ന് പെൺകുട്ടി മരിച്ചു. ഇരുവരെയും വിഷം കഴിച്ചനിലയിൽ മുറിയിൽ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി മരിച്ചനിലയിലും യുവാവ് അവശനിലയിലുമായിരുന്നു. തമിഴ്‌നാട് ഉദുമല്‍പേട്ടയിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയായ 17കാരിയാണ് മരിച്ചത്. ഉദുമൽപേട്ട കനകപാളയം ജെ.ജെ. നഗറില്‍ താമസം എസ്. സദീഷ്കുമാരറാണ് (24) വിദ്യാര്‍ഥിനിക്കൊപ്പം ഉണ്ടായിരുന്നത്. ഇയാളെ ഗുരുതരാവസ്ഥയിൽ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയത്. നയാര്‍ റോഡിലെ സ്വകാര്യ കോട്ടേജില്‍ മുറി വാടകക്കെടുത്ത ഇരുവരും മാട്ടുപ്പെട്ടിയടക്കം വിനോദസഞ്ചാര മേഖല സന്ദര്‍ശിച്ചശേഷം രാത്രിയാണ് ലോഡ്ജിൽ തിരിച്ചെത്തിയത്. ശനിയാഴ്ച രാവിലെ ഭക്ഷണം വേണമെന്ന് കോട്ടേജ് ജീവനക്കാരനോട് പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് രാവിലെ ഭക്ഷണം നല്‍കാൻ മുറിയില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് കതക് തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് ഇരുവരെയും വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയത്. സദീഷ്‌കുമാറിന് ജീവനുണ്ടെന്നുകണ്ട് ജീവനക്കാര്‍ ഇയാളെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാൽ, പെൺകുട്ടി സംഭവസ്ഥലത്ത് മരിച്ചു. മൂന്നാര്‍ പൊലീെസത്തി നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.