മുതിര്‍ന്ന പൗരന്മാര്‍ക്ക് പൊലീസ് സഹായം ലഭ്യമാക്കാൻ പ്രത്യേക മൊബൈൽ ആപ് വികസിപ്പിക്കും -ഡി.ജി.പി കോട്ടയം: മുതിര്‍ന്ന പൗരന്മാര്‍ക്കും വീടുകളില്‍ ഒറ്റക്ക് കഴിയുന്നവര്‍ക്കും ഞൊടിയിടെ പൊലീസിെൻറ സഹായം ലഭ്യമാക്കാനായി പ്രത്യേക മൊബൈൽ ആപ് വികസിപ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മൊൈബൽ ഫോൺ സ്ക്രീനിൽ ഡൗൺലോഡ് ചെയ്തിടുന്ന ഇൗ ആപ്പിൽ അമർത്തിപ്പിടിച്ചാൽ കോൾ സമീപത്തെ പൊലീസ് സ്റ്റേഷനിൽ എത്തുന്നതാകും സംവിധാനം. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഇതിലൂടെ പൊലീസിനെ അറിയിക്കുകയും ചെയ്യാം. ആപ് വികസിപ്പിക്കാൻ നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. വീടുകളിൽ ഒറ്റക്ക് കഴിയുന്ന മുതിര്‍ന്ന പൗരന്മാർക്കായി കോട്ടയം ജില്ല പൊലീസ് നടപ്പാക്കിയ ഹോട്ട്‌ലൈന്‍ സംവിധാനം 'സ്‌നേഹസ്പര്‍ശം' ഉദ്ഘാടനം ചെയ്യുകയായിരുന്നു ബെഹ്‌റ. കോട്ടയത്ത് ലാൻഡ് ഫോണുമായി ബന്ധിപ്പിച്ചാണ് ഹോട്ട്‌ലൈന്‍ സംവിധാനം നടപ്പാക്കിയത്. ഇൗ പദ്ധതി മറ്റു ജില്ലകളിലും നടപ്പാക്കും. ഇപ്പോൾ ഭൂരിഭാഗം പേർക്കും ലാൻഡ് ഫോണുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് മൊൈബൽ ഫോണിലും ലഭിമാക്കാനായി ആപ്പിന് രൂപംനൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി സേവനങ്ങളാണ് ഇപ്പോൾ പൊലീസ് സ്റ്റേഷൻ വഴി ലഭ്യമാക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പൊലീസ് നിലവില്‍ 10ല്‍ അധികം സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇൗ പട്ടിക ഇനിയും വർധിപ്പിക്കും. പഴയ ഇരുട്ടുമുറി സ്റ്റേഷൻ എന്നതിൽനിന്ന് സർവിസ് ഡെലിവറി സെൻററുകളായി ഇവ മാറുകയാണ്. പദ്ധതിക്ക് തുടക്കമിട്ട് ആദ്യകോൾ ജസ്റ്റിസ് കെ.ടി. തോമസ് വിളിച്ചു. കോട്ടയം നഗരസഭ അധ്യക്ഷ ഡോ.പി.ആർ. സോന അധ്യക്ഷതവഹിച്ചു. ദക്ഷിണ മേഖല എ.ഡി.ജി.പി അനിൽകാന്ത് ഡയറക്ടറി പ്രകാശനം ചെയ്തു. െകാച്ചി റേഞ്ച് െഎ.ജി വിജയ് സാഖറെ, ബി.എസ്.എൻ.എൽ ജനറൽ മാനേജർ കെ. സാജു ജോർജ്, ഫെഡറേഷൻ ഒാഫ് സീനിയർ സിറ്റിസൺ ഒാഫ് കേരള പ്രസിഡൻറ് കെ. രാധാകൃഷ്ണൻ നായർ, ഫെഡറൽ ബാങ്ക് സോണൽ ഹെഡ് വി.വി. അനിൽ കുമാർ, പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡൻറ് മാർട്ടിൻ കെ. മാത്യു, കോട്ടയം നഗരസഭ കൗൺസിലർ സാബു പുളിമൂട്ടിൽ, വിവിധ സംഘടന ഭാരവാഹികളായ ടി. എബ്രഹാം, കെ.എം. രാധാകൃഷ്ണപിള്ള, ജോസ് പുളിക്കൽ എന്നിവർ സംസാരിച്ചു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് സ്വാഗതവും പാലാ ഡിവൈ.എസ്.പി വി.ജി. വിനോദ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.