മുദ്രപ്പത്ര ക്ഷാമത്തിന് താൽക്കാലിക പരിഹാരം

തൊടുപുഴ: മൂല്യമുയർത്തിയ മുദ്രപ്പത്രങ്ങളെത്തിയതോടെ ജില്ലയിലെ 100, 50 രൂപ മുദ്രപ്പത്ര ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. മൂന്ന് ദിവസമായി അഞ്ച്, 10 രൂപ മൂല്യമുള്ള പത്രങ്ങളിൽ 50, 100 പത്രങ്ങളുടെ സീലടിച്ചാണ് ഇപ്പോൾ ലഭ്യമാക്കുന്നത്. മുദ്രപ്പത്രങ്ങളെത്തിയതോടെ ആധാരമെഴുത്ത് ഓഫിസുകളുടെ മുന്നിൽ ആവശ്യക്കാരുടെ നീണ്ട നിരയാണ് കാണാൻ കഴിയുന്നത്. കഴിഞ്ഞയാഴ്ചയും മൂല്യമുയർത്തിയ മുദ്രപ്പത്രങ്ങൾ എത്തിയിരുന്നു. നാസിക്കിൽനിന്നാണ് കേരളത്തിൽ മുദ്രപ്പത്രങ്ങൾ എത്തുന്നത്. എന്നാൽ, ഇത്തവണ 100, 50 രൂപ മൂല്യങ്ങളുള്ള മുദ്രപ്പത്രങ്ങൾ എത്തിയിട്ടില്ല. ഇതോടെ ജനങ്ങളുടെ പല അവശ്യ സർക്കാർ ഇടപാടുകളും പ്രതിസന്ധിയിലായി. വാടകശീട്ട്, സമ്മതപത്രം, വർക്ക് എഗ്രിമ​െൻറ് തുടങ്ങിയവക്ക് 200 രൂപയുടെ മുദ്രപ്പത്രമാണ് ആവശ്യം. സത്യവാങ്മൂലം നൽകാനും നൂറി​െൻറ പത്രങ്ങളാണ് ഉപയോഗിക്കുന്നത്. വിദ്യാർഥികളുൾെപ്പടെയുള്ളവരുടെ വിവിധ സർട്ടിഫിക്കറ്റുകൾക്ക് 50​െൻറ പത്രവും ആവശ്യമാണ്. എന്നാൽ, മുദ്രപ്പത്രങ്ങളുടെ ക്ഷാമം നേരിട്ടതോടെ പൊതുജനങ്ങൾ വളരെയധികം ബുദ്ധിമുട്ടിലായി. തുടർന്നാണ് അഞ്ച്, 10 രൂപ മൂല്യമുള്ള മുദ്രപ്പത്രങ്ങളുടെ മൂല്യമുയർത്തി വിപണിയിൽ ലഭ്യമാക്കാൻ തീരുമാനിക്കുന്നത്. സീലടിച്ച് ജില്ല സ്റ്റാമ്പ് ഡിപ്പോ ഓഫിസറുടെ ഒപ്പോടെയാണ് ലഭ്യമാക്കുന്നത്. വ്യാഴാഴ്ച വരെ 18,000 നൂറി​െൻറ മുദ്രപ്പത്രങ്ങളും 2000 അമ്പതി​െൻറ മുദ്രപ്പത്രങ്ങളുമാണ് ലഭ്യമാക്കിയിരിക്കുന്നത്. അംഗീകൃത വെണ്ടർമാർ വഴിയാണ് വിതരണം. ആകെ 22,411 നൂറി​െൻറ മുദ്രപ്പത്രങ്ങൾ മൂല്യമുയർത്തിയിട്ടുണ്ട്. വെള്ളിയാഴ്ച തൊടുപുഴയിൽ മാത്രം നൂറി​െൻറ 4000 പത്രങ്ങളും അമ്പതി​െൻറ 2000 പത്രങ്ങളും വിതരണം ചെയ്തിട്ടുണ്ട്. ഓടയിലേക്ക് മാലിന്യമൊഴുക്കി; കെട്ടിട ഉടമക്കെതിരെ നടപടി മുതലക്കോടം: ഓടയിലേക്ക് മാലിന്യമൊഴുക്കിയ കെട്ടിട ഉടമക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. നഗരസഭയുടെ പുതിയ പദ്ധതി പ്രകാരം ഓടകൾ വൃത്തിയാക്കുന്ന ജോലികൾ നടന്നുവരുകയായിരുന്നു. മുതലക്കോടം പള്ളിക്ക് സമീപം സ്ലാബുകൾ മാറ്റി ഓട വൃത്തിയാക്കുന്നതിനിടെയാണ് ആറിഞ്ച് വലുപ്പത്തിൽ പൈപ്പ് കണക്ഷൻ ഓടയിലേക്ക് തുറന്നിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. സമീപത്തെ കെട്ടിടത്തിൽനിന്നാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർ ഉടമസ്ഥനെ വിളിച്ച് ചോദ്യം ചെയ്തു. പൈപ്പ് കണക്ഷൻ ഇട്ടിരിക്കുന്നത് മഴവെള്ളം ഒഴുകിപ്പോകാനാണെന്നാണ് ഉടമയുടെ വിശദീകരണം. എന്നാൽ, പൈപ്പിൽനിന്ന് മലിനജലം ഒഴുകുന്നതായി കണ്ടെത്തിയതിനാൽ ഉടമസ്ഥനെതിരെ നടപടി എടുക്കുകയായിരുന്നു. കെട്ടിടത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാൽ എവിടെനിന്നാണ് മലിനജലം ഒഴുക്കിയതെന്ന് കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഓടിയിലേക്കുള്ള പൈപ്പ് കണക്ഷൻ സിമൻറ് ഉപയോഗിച്ച് അടച്ചു. ഉടമക്ക് നോട്ടീസ് നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നിഷാദി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്. മാങ്കുളത്ത് കാട്ടുതീ പടർന്ന് പിടിക്കുന്നു; ലക്ഷങ്ങളുടെ നഷ്ടം അടിമാലി: മാങ്കുളത്ത് കാട്ടുതീ പടർന്ന് പിടിക്കുന്നു. 100 ഹെക്ടറിലേറെ സ്ഥലം കത്തിനശിച്ചു. മാങ്കുളം പാമ്പുങ്കയം മേഖലയിലാണ് കാട്ടുതീ പടർന്ന് പിടിക്കുന്നത്. കാർഷിക മേഖലയിലും വനമേഖലയിലും തീ പടർന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ 11ഒാടെ താളുംകണ്ടത്തുനിന്നാണ് കാട്ടുതീ പടർന്ന് പിടിച്ചത്. വറ്റച്ചാലിൽ ബഷീർ ഹസൻ, തേക്കുംകാട്ടിൽ ശിവൻ, പാറപ്ലാക്കൽ സുരേഷ്, അമ്പലത്തിങ്കൽ അനി, വരിക്കയിൽ ജോയി, കിഴക്കേനാട്ട് ജോസുകുട്ടി, കുഴിവേലി ജോഷി, എട്ടാനിക്കൽ ബിനോ, ജോഷി എന്നിവരുടെ കൃഷിയിടങ്ങളാണ് കത്തിയമർന്നത്. കുരുമുളക്, കവുങ്ങ്, കാപ്പി, കൊക്കോ, ജാതി മുതലായ കാർഷികവിളകൾ കത്തിനശിച്ചു. വനത്തിനുള്ളിലെ പുതുക്കുടി ആദിവാസി കോളനിക്ക് സമീപം വരെ കാട്ടുതീ എത്തിയതായാണ് വിവരം. മാങ്കുളം ഡി.എഫ്.ഒ ബി.എൻ. നാഗരാജ​െൻറ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാരും പഞ്ചായത്ത് പ്രസിഡൻറ് ഷാജി മാത്യുവി​െൻറ നേതൃത്വത്തിൽ നാട്ടുകാരും സ്ഥലത്തുണ്ടെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികൾ ധാരാളമുള്ള വനമേഖലയാണിവിടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.