നെടുങ്കണ്ടം പഞ്ചായത്ത് ബജറ്റ്​

നെടുങ്കണ്ടത്ത് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്, അഗ്രികൾചർ മാർക്കറ്റിങ് കോംപ്ലക്സ് നെടുങ്കണ്ടം: 50 കോടി 13 ലക്ഷം രൂപ വരവും 49 കോടി 61 ലക്ഷം രൂപ ചെലവും 51 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള നെടുങ്കണ്ടം പഞ്ചായത്ത് 2018-19 സാമ്പത്തിക വർഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് റാണി തോമസ് അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ബിജു അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്, അഗ്രികൾചർ മാർക്കറ്റിങ് കോംപ്ലക്സ് എന്നിവയുടെ നിർമാണത്തിനായി 11 കോടി 70 ലക്ഷം രൂപയും കാർഷിക മേഖലക്ക് 60 ലക്ഷം രൂപയും വകയിരുത്തി. മൃഗസംരക്ഷണ മേഖലയിൽ കന്നുകുട്ടി പരിപാലനം, വളർത്തുമൃഗങ്ങൾക്ക് ഇൻഷുറൻസ്, മുയൽ വളർത്തൽ തുടങ്ങിയ പദ്ധതികൾക്ക് 72 ലക്ഷം വകയിരുത്തി. നബാർഡി​െൻറ സഹായത്തോടെ നിർമിക്കുന്ന കരടിവളവ്-തേവാരംമെട്ട് റോഡ് നവീകരണ പ്രവർത്തനത്തിന് ഏഴുകോടി 14 ലക്ഷം രൂപയും പഞ്ചായത്തിലെ വിവിധ മേഖലകളിൽ സമഗ്ര ടൂറിസം വികസനത്തിന് 10 ലക്ഷവും വിദ്യാർഥികളെ സമൂഹത്തി​െൻറ മുഖ്യധാരയിലെത്തിക്കാൻ അഞ്ചുലക്ഷവും വയോജനങ്ങളുടെ സമ്പൂർണ സുരക്ഷക്കായി ആവിഷ്കരിച്ച വയോരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി മരുന്ന്, പോഷകാഹാര വിതരണത്തിനുമായി 30 ലക്ഷം രൂപയും പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് ക്ഷേമപ്രവർത്തനം നടപ്പാക്കാൻ 22 ലക്ഷം രൂപയും ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം, സ്വയംതൊഴിൽ ചെയ്യാൻ പെട്ടിക്കട എന്നിവ ലഭ്യമാക്കാൻ എട്ടുലക്ഷം രൂപയും നീക്കിവെച്ചു. വൈദ്യുതി മുടങ്ങും കരിമണ്ണൂർ: ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ കരിമണ്ണൂർ, തേക്കിൻകൂട്ടം, കരിമണ്ണൂർ ചർച്ച്, കുറുമ്പാലമറ്റം, ഏഴുമുട്ടം, ചാലാശേരി എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും. വിനോദസഞ്ചാര മേഖലക്ക് പദ്ധതികളുമായി കട്ടപ്പന നഗരസഭ ബജറ്റ് കട്ടപ്പന: വിനോദസഞ്ചാര മേഖലയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കാൻ കല്യാണത്തണ്ടിൽ 1.75 കോടിയുടെ പദ്ധതി അവതരിപ്പിച്ച് കട്ടപ്പന നഗരസഭ ബജറ്റ്. നഗരസഭ 2018-19 വർഷം 51.57 കോടി വരവും 48.84 കോടി െചലവും 2.73 കോടി മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചു. കട്ടപ്പന നഗരസഭ ഹാളിൽ നടന്ന കമ്മിറ്റിയിൽ ഉപാധ്യക്ഷ രാജമ്മ രാജനാണ് ബജറ്റ് അവതരിപ്പിച്ചത്. ഇടുക്കി ജലാശയത്തി​െൻറ സൗന്ദര്യം ആസ്വദിക്കുന്ന വിധത്തിൽ റോപ്പ് വേ, ഗാർഡൻ, വാച്ച് ടവർ എന്നിവ നിർമിക്കും. പുതിയ നഗരസഭ സ്റ്റേഡിയം നിർമിക്കാൻ 2.56 കോടി മാറ്റിവെക്കും. നഗരസഭയുടെ വരുമാനത്തിൽ വലിയ പങ്ക് വൈദ്യുതി ബിൽ അടക്കേണ്ടിവരുന്നതിനാൽ ഊർജ ലാഭത്തിന് പദ്ധതികൾ നടപ്പാക്കും. തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റാൻ രണ്ടുകോടിയും സൗരോർജ വിളക്കുകൾക്കായി 10 ലക്ഷവും വകയിരുത്തും. വനിതകൾക്ക് തൊഴിലവസരം സൃഷ്ടിക്കാൻ 30 ലക്ഷവും വകയിരുത്തും. താലൂക്ക് ആശുപത്രിക്കും വാഴവരയിലുള്ള നഗരസഭ അർബൻ പി.എച്ച്.സിക്കും 30 ലക്ഷം വീതം നൽകും. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ തുമ്പൂർമുഴി മോഡൽ മാലിന്യസംസ്‌കരണ സംവിധാനം സ്ഥാപിക്കാൻ 10 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കും. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാൻ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ 13 ലക്ഷം രൂപ നൽകും. വേനലിനെ നേരിടാൻ കുടിവെള്ള പദ്ധതികൾ പുനരുപയോഗപ്രദമാക്കാൻ 10 ലക്ഷം രൂപ മാറ്റിവെക്കും. നഗരസഭ ചെയർമാൻ മനോജ് എം. തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.