ചെറുതോണി: സുരക്ഷ സംവിധാനങ്ങളില്ലാത്തതിനാൽ ഇടുക്കി ഡാമിലും പരിസരത്തും അനധികൃതമായി പ്രവേശിക്കുന്നവരുടെ എണ്ണം കൂടുന്നു. സുരക്ഷക്ക് വർഷങ്ങൾക്കുമുമ്പ് തയാറാക്കിയ നിർേദശങ്ങൾ ഇനിയും നടപ്പാക്കിയില്ല. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ പ്രധാന അണക്കെട്ടുകളുടെയും കല്ലാർ, ഇരട്ടയാർ ഡൈവേർഷൻ ഡാമുകളുടെയും സുരക്ഷക്കായി ഡാം സേഫ്റ്റി ഡിവിഷനെയാണ് വൈദ്യുതി ബോർഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് 30 ജീവനക്കാർ വേണ്ടിടത്ത് ആകെയുള്ളത് നാലുപേർ മാത്രമാണ്. അണക്കെട്ടിെൻറ പ്രാധാന കവാടങ്ങളിൽ മാത്രം സുരക്ഷ ജീവനക്കാരുണ്ട്. ഡാമിെൻറ നാല് അതിരുകളും തുറന്നുകിടക്കുകയാണ്. ഇവിടെ ചുറ്റുമതിൽ നിർമിക്കണമെന്ന ആവശ്യം നടപ്പാക്കിയില്ല. വെള്ളം ഒഴുക്കിക്കളയാൻ ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിലേക്ക് പ്രവേശിക്കുന്ന െഗസ്റ്റ് ഹൗസ് വഴിയുള്ള റോഡിൽ കനത്ത ഇരുമ്പുഗേറ്റ് പിടിപ്പിക്കണമെന്ന ഇൻറലിജൻസ് നിർേദശവും നടപ്പാക്കിയില്ല. ഇതേ ഡാമിലേക്ക് ആശുപത്രി വഴിയുള്ള റോഡ്, ഡാമിെൻറ അടിഭാഗത്തേക്കുള്ള രണ്ട് റോഡുകൾ എന്നിവയും തുറന്നുകിടക്കുകയാണ്. ഇടുക്കി ആലിൻചുവട് വഴി ഡാമിെൻറ അടിഭാഗത്തേക്ക് ആർക്കും എപ്പോഴും കടന്നുവരാം. ഡാമിെൻറ കവാടത്തിൽ ആധുനിക നിരീക്ഷണ സംവിധാനവും ഇല്ല. സഞ്ചാരികളെത്തുന്ന പ്രശസ്തമായ ആർച്ച് ഡാമിെൻറ സുരക്ഷ ചുമതലയുള്ളത് ചില എൻജിനീയർമാർക്ക് മാത്രമാണ്. സബ് എൻജിനീയർമാർ, അസി. എൻജിനീയർമാർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ, വർക്കർമാർ, ഫിറ്റർ, ലൈന്മാൻ തുടങ്ങി നിരവധി തസ്തിക ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.