പൊന്തൻപുഴ: കാനം രാജേന്ദ്രെൻറ മൗനം ദുരൂഹം -കോൺഗ്രസ് കോട്ടയം: പൊന്തൻപുഴ വനഭൂമി വിഷയത്തിൽ സി.പി.െഎ സംസ്ഥാന െസക്രട്ടറി കാനം രാജേന്ദ്രൻ തുടരുന്ന മൗനം ദുരൂഹമാണെന്ന് കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി. സി.പി.ഐ മന്ത്രി ഭരിക്കുന്ന വനം വകുപ്പുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. പ്രതിപക്ഷനേതാവ് പൊന്തൻപുഴ വനം സന്ദർശിക്കുകയും പ്രതിപക്ഷം നിയമസഭയിൽ സി.പി.ഐ മന്ത്രിമാർക്കെതിെര ഗുരുതര ആരോപണങ്ങളുന്നയിച്ചിട്ടും പാർട്ടി സെക്രട്ടറി പുലർത്തുന്ന കുറ്റകരമായ മൗനം നിരവധി സംശയങ്ങൾ ഉയർത്തുകയാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എല്ലാ വിഷയങ്ങളിലും ഉടൻ പ്രതികരിക്കുന്ന കാനം ഇതിൽ മാത്രം നിലപാട് വ്യക്തമാക്കിയിട്ടില്ല. എൽ.ഡി.എഫ് വന്നശേഷം ഉടൻ റവന്യൂ സ്പെഷൽ പ്ലീഡർ സുശീല ഭട്ടിനെ പുറത്താക്കിയപ്പോഴും കാനം പ്രതികരിച്ചില്ല. സുശീല ഭട്ടിന് പകരം മുതിർന്ന സി.പി.ഐ നേതാവിെൻറ മകനാണ് റവന്യൂ സ്പെഷൽ പ്ലീഡറായി ചുമതലയേറ്റത്. മുമ്പ് ഹാരിസൺ മലയാളം പോലുള്ള വൻകിട ഭൂമി കൈയേറ്റക്കാർക്കുവേണ്ടി വാദിച്ചിരുന്ന ഇദ്ദേഹം സ്പെഷൽ പ്ലീഡറായശേഷം ഭൂമി കൈയേറ്റക്കേസുകളിൽ തുടർച്ചയായി പരാജയപ്പെടുകയാണ്. സി.പി.ഐ പ്രതിപക്ഷത്തായിരുന്നപ്പോൾ നിരവധി സമരങ്ങൾ നടത്തിയ കോഴിക്കോട് കേരള എസ്റ്റേറ്റിലെ ഭൂമി മറിച്ചുവിൽക്കാൻ വനം-റവന്യൂ വകുപ്പുകളുടെ ഒത്താശയോടെ അമ്പതോളം ആധാരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊന്തൻപുഴ വിഷയത്തിൽ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാരം ഉൾെപ്പടെയുള്ള സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.