കോട്ടയം: എം.ജി. സർവകലാശാല വൈസ് ചാൻസലറായി ഡോ. ബാബു സെബാസ്റ്റ്യൻ വീണ്ടും ചുമതലയേറ്റു. യു.ജി.സി നിർദേശിച്ച നിശ്ചിത യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 17 ദിവസം മുമ്പ് വി.സിയുടെ പദവിയിൽനിന്ന് ബാബു സെബാസ്റ്റ്യനെ ഹൈേകാടതി അയോഗ്യനാക്കിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ബാബു സെബാസ്റ്റ്യന് ഏപ്രിൽ 16വരെ വൈസ് ചാൻസലറായി തുടരാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചതോടെ കഴിഞ്ഞദിവസം ഡോ. ബാബു സെബാസ്റ്റ്യനെ വി.സിയായി നിയമിച്ച് ചാൻസലർകൂടിയായ ഗവർണർ പി. സദാശിവം ഉത്തരവിട്ടിരുന്നു. ഏപ്രിൽ 16വരെ വി.സി സ്ഥാനത്ത് തുടരാമെന്നും സുപ്രീംകോടതിയുടെ തുടർ വിധികൾക്കനുസൃതയായി തുടർ നടപടികളുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഹൈേകാടതി വിധിയെത്തുടർന്ന് യു.ജി.സി വ്യവസ്ഥപ്രകാരം വൈസ് ചാൻസലർ മാറിയതിനെത്തുടർന്ന് പ്രോ വൈസ് ചാൻസലർ പദവിയിൽനിന്ന് ഡോ. സാബു തോമസും സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് സീനിയർ പ്രഫസർ എന്നനിലയിൽ സാബു തോമസിന് വി.സിയുടെ താൽക്കാലിക പദവി നൽകുകയായിരുന്നു. വി.സിയായി ബാബു സെബാസ്റ്റ്യൻ ചുമതലയേറ്റതോടെ പ്രോ വൈസ് ചാൻസലറായി ഡോ. സാബു തോമസും തൽസ്ഥാനത്ത് തിരിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.