സമര 'മരം' പെൺമരമായി

കോട്ടയം: കോളജ് മുറ്റത്തെ സമരമരത്തെ പെൺമരമാക്കി കോട്ടയം ബസേലിയസ് കോളജിലെ പെൺ ആഘോഷം. വനിത ദിനത്തോടനുബന്ധിച്ച് നാഷനൽ സർവിസ് സ്കീം യൂനിറ്റി​െൻറ ആഭിമുഖ്യത്തിലാണ് 'പെൺകരുത്ത്' എന്ന പേരിൽ പരിപാടികൾ സംഘടിപ്പിച്ചത്. ദശാബ്ദങ്ങളായി കോളജി​െൻറ നടുമുറ്റത്ത് നിന്നിരുന്ന സമരമരത്തെ വനിതകളുടെ ചിത്രങ്ങളും സന്ദേശങ്ങളും ഉപയോഗിച്ചാണ് ഒരു പെൺമരമായി മാറ്റിയത്. വിദ്യാർഥിനികൾക്കായി സ്വയംപ്രതിരോധ പരിശീലന ക്ലാസ് കരാേട്ട അസോസിയേഷൻ ജോയൻറ് സെക്രട്ടറി നീനുവി​െൻറ നേതൃത്വത്തിൽ നടത്തി. പെൺമരച്ചുവട്ടിൽ കോളജിലെ അനധ്യാപക വനിത ജീവനക്കാരെ ആദരിക്കുകയും ചെയ്തു. വനിതദിനത്തിന് പ്രോഗ്രാം ഒാഫിസർമാരായ പ്രഫ. സാനിമേരി െബഞ്ചമിൻ, പ്രഫ. തോമസ് കുരുവിള, വളൻറിയർ സെക്രട്ടറിമാരായ എബ്രഹാം, അനഘ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.