കോട്ടയം: സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സിആപ്റ്റിൽ (കേരള സ് റ്റേറ്റ് ഓഡിയോ വിഷ്വൽ ആൻഡ് റിേപ്രാഗ്രാഫിക് സെൻറർ) ആധുനികവത്കരണമുൾപ്പെെട വികസനപദ്ധതികൾ അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം. കിഫ്ബിയുടെ സഹായത്തോടെ 25കോടി മുതൽ മുടക്കിൽ കോട്ടയത്ത് അത്യന്താധുനിക പ്രിൻറിങ് യൂനിറ്റ് സ്ഥാപിക്കാനും തിരുവനന്തപുരത്തെ പരശീലനകേന്ദ്രം മൂന്നുകോടി മുടക്കി ആധുനിക പരശീലന കോംപ്ലക്സ് ആക്കാനുമുള്ള പദ്ധതികളാണ് നടപ്പാക്കാതിരിക്കുന്നത്. കോട്ടയത്ത് സ്ഥാപിക്കാനുദ്ദേശിച്ച പ്രിൻറിങ് യൂനിറ്റിന് ആവശ്യമായ സ്ഥലം കണ്ടെത്താൻ വിദ്യാഭ്യാസ, വ്യവസായ മന്ത്രിമാരുടെ തലത്തിൽ ചർച്ചകളും നടന്നിരുന്നു. ഏറ്റുമാനൂർ, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളുടെ സമീപസ്ഥലത്ത് വ്യവസായ വകുപ്പിനു കീഴിലുള്ള ഭൂമി ഇതിനായി പരിഗണിച്ചിരുന്നു. 2017-18ൽ സിആപ്റ്റിെൻറ നവീകരണത്തിന് 20.90 കോടിയുടെ പദ്ധതി ആസൂത്രണ ബോർഡിന് അംഗീകാരത്തിനായി സമർപ്പിച്ചതായി മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ചില തൊഴിലാളി നേതാക്കളുടെ നിക്ഷിപ്തതാൽപര്യവും മാനേജ്മെൻറിെൻറ അനങ്ങാപ്പാറ നയവും കാരണം കിഫ്ബി പദ്ധതിയിൽ േപ്രാജക്ട് സമർപ്പിക്കാൻ പോലും കഴിഞ്ഞില്ല. മന്ത്രിയുടെ ഭാഗത്തുനിന്ന് തുടർ നടപടികളും ഉണ്ടായില്ല. ആധുനിക യന്ത്രങ്ങൾ സ്ഥാപിക്കുകയോ പുതിയ സാേങ്കതികവിദ്യ നടപ്പാക്കുകയോ ചെയ്യുന്നില്ല. സംസ്ഥാന ഭാഗ്യക്കുറിയുടെ അച്ചടി സിആപ്റ്റിന് നൽകിയതിനെത്തുടർന്ന് ലോട്ടറി വകുപ്പ് പുതിയ മെഷീനുകൾ വാങ്ങാൻ ഫണ്ട് ലഭ്യമാക്കിയെങ്കിലും അധികൃതരുടെ കെടുകാര്യസ്ഥതയിൽ അതും പൂർണമായി നടപ്പായില്ല. ഇതുമൂലം 33വർഷം പഴക്കമുള്ള പൊതുമേഖല സ്ഥാപനം ആധുനികവത്കരണമില്ലാതെ പ്രതിസന്ധി നേരിടുകയാണ്. സിആപ്റ്റിന് നൽകാതെ, സ്വകാര്യ സ്ഥാപനങ്ങൾക്ക് അച്ചടി നൽകി കമീഷൻ പറ്റുന്ന ലോബി പ്രവർത്തിക്കുന്നതായാണ് സ്ഥാപനത്തിനെതിരെയുള്ള ആക്ഷേപം. സർക്കാർ പ്രസുകളിൽ ചെയ്യുന്ന ജോലികൾ യഥാസമയം പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിെൻറ പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ളവ കെ.പി.ബി.എസ് ഉൾപ്പെടെ സ്ഥാപനങ്ങളിലാണ് നടത്തുന്നത്. മികവുള്ളവരെ നിയമിക്കാതെ മറ്റു സ്ഥാപനങ്ങളുടെ ചുമതലയുള്ളയാളെ എം.ഡിമരാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. മുമ്പ് വിവിധ കോഴ്സുകൾ നടത്തിയിരുന്നതും ഇപ്പോൾ നിലച്ചമട്ടാണ്. -എൻ.കെ. രാജേഷ്കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.