കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ വള്ളക്കടവ് വഴിയുള്ള റോഡ് അടിയന്തരമായി പുനർ നിർമിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് രംഗത്ത്. ചൊവ്വാഴ്ച അണക്കെട്ട് സന്ദർശനത്തിനുശേഷം കുമളിയിൽ ചേർന്ന ഉപസമിതി യോഗത്തിലാണ് റോഡ് നിർമാണ ആവശ്യം തമിഴ്നാട് ഉന്നയിച്ചത്. എന്നാൽ, ഇത് വനം വകുപ്പാണ് പരിഗണിക്കേണ്ടെതന്ന് കേരളം വ്യക്തമാക്കി. പ്രധാന അണക്കെട്ടിൽ ഭൂകമ്പം, വലിവ് - ചെരിവ് വിവരങ്ങൾ രേഖപ്പെടുത്താൻ ഉപകരണങ്ങൾ വൈകാതെ സ്ഥാപിക്കുമെന്ന് തമിഴ്നാട് അധികൃതർ വ്യക്തമാക്കി. ചെയർമാൻ, കേന്ദ്ര ജലവിഭവ വകുപ്പിലെ എക്സിക്യൂട്ടിവ് എൻജിനീയർ കൂടിയായ വി. രാജേഷിെൻറ നേതൃത്വത്തിൽ കേരളത്തിെൻറ പ്രതിനിധികളായ ഷാജി പി. ഐസക്, പ്രസീദ്, തമിഴ്നാട് അംഗങ്ങളായ സുബ്രമണ്യം, സാം ഇർവിൻ എന്നിവരാണ് അണക്കെട്ട് സന്ദർശിച്ചത്. പ്രധാന അണക്കെട്ട്, ബേബി ഡാം എന്നിവക്ക് മുന്നിൽ നടന്നുവരുന്ന കരിങ്കല്ലുപാകൽ ജോലി സമിതി വിലയിരുത്തി. പ്രധാന അണക്കെട്ടിനുപുറെമ ബേബി ഡാം, സ്പിൽവേ എന്നിവയും സംഘം സന്ദർശിച്ചു. പ്രധാന അണക്കെട്ടിെൻറ ഗാലറിക്കുള്ളിലെ വീനോച്ചുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കാൻ ഉപസമിതി തമിഴ്നാടിന് നിർേദശം നൽകി. വീനോച്ചുകൾ വഴിയാണ് സ്വീേപജ് ജലം പുറത്തേക്ക് ഒഴുകുന്നത്. കടുത്ത വേനലിനെത്തുടർന്ന് ജലനിരപ്പ് 113.55 അടിയായ ഘട്ടത്തിലാണ് ഉപസമിതി സന്ദർശനം. സെക്കൻഡിൽ 396 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 100 ഘനയടി ജലം തുറന്നുവിട്ടിട്ടുണ്ട്. വീണ്ടും അടുത്തമാസം അണക്കെട്ട് സന്ദർശിക്കാൻ തീരുമാനിച്ചാണ് ഉപസമിതി യോഗം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.