ചങ്ങനാശ്ശേരി: വാടകവീട്ടില്‍ കഴിഞ്ഞിരുന്ന . ഇത്തിത്താനം പൊന്‍പുഴ കൊച്ചുപുരക്കല്‍ കല്യാണിയമ്മയുടെ (91) അന്ത്യകർമങ്ങള്‍ക്കാണ് അയല്‍വാസിയായ എം.ആര്‍. പ്രസാദ് വീട്ടുമുറ്റം വിട്ടുനല്‍കി മാതൃകയായത്. അയര്‍ക്കുന്നം സ്വദേശിയായ കല്യാണിയമ്മയും കുടുംബവും നാലുവര്‍ഷമായി പൊന്‍പുഴയിലെ വാടകവീട്ടിലാണ് താമസം. ചൊവ്വാഴ്ച പുലര്‍ച്ചയാണ് കല്യാണിയമ്മ മരിച്ചത്. തുടര്‍ന്ന് വാടകവീടായതിനാല്‍ ദഹിപ്പിക്കുന്നതിന് സ്ഥലം വിട്ടുനല്‍കാന്‍ പ്രസാദ് തയാറാകുകയായിരുന്നു. നാലുമണിയോടെ കല്യാണിയമ്മയുടെ സംസ്‌കാരം നടത്തി. മകള്‍: പദ്മിനി. മരുമകന്‍: മണിയാചാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.